Wednesday, March 30, 2011

നാം... നമ്മള്‍... നമ്മില്‍ ...



ഞാന്‍ ആരായിരുന്നു എന്ന് ഞാന്‍ അറിയുന്നത്
എനിക്ക് ഞാന്‍ ഇല്ലെന്നരിഞ്ഞപ്പോഴാണ്..

നാം അറിയണം....
ഓരോരുത്തര്‍ക്കും നാം.. ആരൊക്കെ ആയിരുന്നെന്ന്...

നമ്മെ മുന്നില്‍ നിര്‍ത്തി നാം നോക്കണം...
നാം ആരാണെന്നു...

നാം തീരുമാനിക്കണം..
നാം നാം എങ്ങിനെ ആവണമെന്ന്..

Saturday, March 19, 2011

ജീവിത വള്ളി

പഴ്ചെടിയില്‍ പിടിച്ചു വളര്‍ന്ന...
മുല്ലതന്‍ സുഗന്ധമാം പൂവിനെ...
വാനോളം പുകഴ്ത്തി .. വഴിയേ പോയവര്‍...

ഘോരമാം കാറ്റില്‍ കടപുഴകിയ ...
പഴ്ചെടിയെ... പഴിച്ചു .. പിന്നീടാ വഴിയെ പോയവര്‍...

Wednesday, March 2, 2011

സമ്പത്ത്




ഇന്‍റര്‍നെറ്റില്‍ തന്‍റെ ബാങ്ക് അക്കൗണ്ട്‌ തുറന്നു അതിലെ വലിയ അക്കങ്ങള്‍ നോക്കി അയാള്‍ പറഞ്ഞു "ഇതാ.. എന്‍റെ സമ്പത്ത് "

ബെന്‍സ്‌ കാര്‍ ചവിട്ടി നിറുത്തി തന്‍റെ വലിയ ബിസിനസ്‌ സ്ഥാപനം നോക്കി അയാള്‍ പറഞ്ഞു "ഇതാ എന്‍റെ സമ്പത്ത് "

ഉയര്‍ത്തി പണിത മണി മാളിക നോക്കി ഒരാള്‍ പറഞ്ഞു "ഇതാ എന്‍റെ സമ്പത്ത് "

തന്നെക്കാള്‍ ഉയരത്തില്‍ പറന്നു നടക്കുന്ന മക്കളെ നോക്കി ഒരാള്‍ പറഞ്ഞു.. "ഇതാ എന്‍റെ സമ്പത്ത് "

സര്‍വവും പരിത്യചിച്ച സന്യാസി താന്‍ നടത്തിയ തീര്‍ഥാടനഘള്‍ പറഞ്ഞു കൊണ്ട് പറഞ്ഞു.. "ഇതാ എന്റെ സമ്പത്ത്"

താന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ കട്ടി ഒരാള്‍ പറഞ്ഞു " ഇതാ എന്‍റെ സമ്പത്ത്"

ഒടുവില്‍ എല്ലാ സമ്പാദ്യങ്ങളും പറഞ്ഞു ഏകനായി അയാള്‍ തന്‍റെ ശരീരം ഉപേക്ഷിച്ചപ്പോള്‍ അയാള്‍ക്ക് ഒന്ന് മനസിലായി..

സമ്പാദിച്ചുത്തില്‍ താന്‍ തോട്ടനുഭാവിച്ചതോന്നും തനിക്കിനി കിട്ടില്ലെന്ന്.. ഇനിയാനത്രേ അവസാനിക്കാത്ത ജീവിതം... ഇവിടേയ്ക്ക് നീക്കി വച്ച സംബദ്യമാനത്രേ യഥാര്‍ത്ഥ സമ്പാദ്യം...

ഹൃദയം തൊട്ടത്


നീ സന്തോഷിക്കുന്നവര്‍ എന്ന് കരുതുന്നവര്‍ യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നവരാണോ ?

നിനക്ക് നഷ്ടപെട്ടു എന്നു കരുതന്നത് യഥാര്‍ത്ഥത്തില്‍ നിനക്ക് നഷ്ടപെട്ടിട്ടുണ്ടോ ?

സന്തോഷവും ദുഖവും കിട്ടുന്നതും നഷ്ടപെടുന്നതും എല്ലാം ആപെക്ഷികങ്ങള്‍ മാത്രം...

നീ നിന്‍റെ സല്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക..

(Pranjiyatten movie dialog)