Wednesday, March 2, 2011

സമ്പത്ത്




ഇന്‍റര്‍നെറ്റില്‍ തന്‍റെ ബാങ്ക് അക്കൗണ്ട്‌ തുറന്നു അതിലെ വലിയ അക്കങ്ങള്‍ നോക്കി അയാള്‍ പറഞ്ഞു "ഇതാ.. എന്‍റെ സമ്പത്ത് "

ബെന്‍സ്‌ കാര്‍ ചവിട്ടി നിറുത്തി തന്‍റെ വലിയ ബിസിനസ്‌ സ്ഥാപനം നോക്കി അയാള്‍ പറഞ്ഞു "ഇതാ എന്‍റെ സമ്പത്ത് "

ഉയര്‍ത്തി പണിത മണി മാളിക നോക്കി ഒരാള്‍ പറഞ്ഞു "ഇതാ എന്‍റെ സമ്പത്ത് "

തന്നെക്കാള്‍ ഉയരത്തില്‍ പറന്നു നടക്കുന്ന മക്കളെ നോക്കി ഒരാള്‍ പറഞ്ഞു.. "ഇതാ എന്‍റെ സമ്പത്ത് "

സര്‍വവും പരിത്യചിച്ച സന്യാസി താന്‍ നടത്തിയ തീര്‍ഥാടനഘള്‍ പറഞ്ഞു കൊണ്ട് പറഞ്ഞു.. "ഇതാ എന്റെ സമ്പത്ത്"

താന്‍ ചെയ്ത സല്‍കര്‍മ്മങ്ങള്‍ കട്ടി ഒരാള്‍ പറഞ്ഞു " ഇതാ എന്‍റെ സമ്പത്ത്"

ഒടുവില്‍ എല്ലാ സമ്പാദ്യങ്ങളും പറഞ്ഞു ഏകനായി അയാള്‍ തന്‍റെ ശരീരം ഉപേക്ഷിച്ചപ്പോള്‍ അയാള്‍ക്ക് ഒന്ന് മനസിലായി..

സമ്പാദിച്ചുത്തില്‍ താന്‍ തോട്ടനുഭാവിച്ചതോന്നും തനിക്കിനി കിട്ടില്ലെന്ന്.. ഇനിയാനത്രേ അവസാനിക്കാത്ത ജീവിതം... ഇവിടേയ്ക്ക് നീക്കി വച്ച സംബദ്യമാനത്രേ യഥാര്‍ത്ഥ സമ്പാദ്യം...

No comments: