Saturday, May 31, 2014

മുഹമ്മദ്‌ നബി (സ) പറഞ്ഞ സ്നേഹം.

നീ നിന്‍റെ ശത്രു വിനെ പോലും സ്നേഹിക്കണം എന്ന് നബി പഠിപ്പിച്ചപ്പോള്‍ ഞാന്‍ അടക്കമുള്ള എത്ര പേര്‍ക്ക്‌ അത് മനസിലായി എന്ന് ഇനിക്ക് ഇന്ന് ഒരു പ്രശ്നം വിലയിരുത്തി പഠിച്ചപ്പോള്‍ മനസിലായി.

പാഠം വളരെ ചെറുത്‌ എന്ന് എനിക്ക് ആദ്യം തോന്നി എങ്ങിലും പിന്നീട് ആണ് അതിന്‍റെ അഴപ്പരപ്പ്‌ മനസിലായത്.  തിരിച്ചറിവ് തന്ന അല്ലാഹുവിനോട് ആദ്യം സ്തുതി പറയട്ടെ..

എന്‍റെ കുടുംബത്തില്‍ ഒരു വഴക്കുണ്ടായി.  ആ വഴക്ക് ഇരു കൂട്ടരും തമ്മിലുള്ള ചര്‍ച്ചയില്‍ കുറെ പരിഹാരം കാണാനും കഴിഞ്ഞു.  അപ്പോള്‍ എന്‍റെ കുടുംബത്തിലെ ആണുങ്ങളുടെ സ്വഭാവത്തെ കുറച്ചു ചില മോശ പരാമര്‍ശങ്ങള്‍ നടത്തിയതായി ഞാന്‍ അറിഞ്ഞു.

ആരോപകര്‍ പെണ്ണുങ്ങളും അവര്‍ തന്നെ കേള്‍വി ക്കാരും  ആയതിനാലും ബാക്കി ഉള്ളവര്‍ മിണ്ടാതെ ഇരുന്നതിനാലും  ആവാം അത് തത്വത്തില്‍ അന്ഗീകരിക്കപ്പെട്ടു.  ആരോപണങ്ങള്‍ മറ്റൊന്നും അല്ല ഞങ്ങളുടെ തറവാട്ടിലെ ആണുങ്ങള്‍  മുന്‍ കൊപികള്‍ ആണ്.  ദേഷ്യം വന്നാല്‍ മറ്റുള്ളവരോട് എങ്ങനെയും പെരുമാറും.  എന്തും പറയും  :).  ബന്ധു വീട്ടുകാരോട് മര്യാതക്ക് പെരുമാറാന്‍ അറിയില്ല.

സംഗതി കുറെ പര് കയ്യടിച്ചു പാസ്സാക്കി.  ചിലരുടെ കാര്യത്തില്‍ സംഗതി ശരിയാണ് താനും..

ഞാനും ആ കുടുംബത്തിലെ അംഗം തന്നെ ആണ്.. ഞാനും പെണ്ണ് കെട്ടിയിട്ടുണ്ട്.  എന്തേ എനിക്ക് ഇത് വരെ ഇങ്ങനെ ഒന്നും സംബവിക്കഞ്ഞേ.

ആ ചിന്ത ആണ് നബി പറഞ്ഞ സ്നേഹം ആണ് ഘടകം എന്ന് ഞാന്‍ മനസിലാക്കിയത്.

എനിക്ക് എന്‍റെ ഭാര്യാ മാതാവിനെ വളരെ ബഹുമാനവും ഇഷ്ടവും ആണ്.  അതുപോലെ അവളുടെ സഹോദരനും മറ്റുള്ളവരും. തിരിച്ചു അവരും അങ്ങിനെ തന്നെ ..

എനിക്ക് ഒരിക്കലും ഭാര്യയോട്‌  ദേഷ്യം വന്നാല്‍ എനിക്ക് അവളുടെ ഉമ്മയെ പഴിക്കാന്‍ കഴിയില്ല.  എന്‍റെ മനസ് അതിനു അനുവദിക്കില്ല.  എന്നെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന അവരെ എനിക്ക് പഴിക്കാന്‍ സാദിക്കില്ല.  അതുപോലെ അവളുടെ സഹോദരന്‍, മരിച്ചു പോയ അവളുടെ വാപ്പ.  അവരെ ആരെയും പഴിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം ഞാന്‍ അവരെ എല്ലാം ഇഷ്ടപ്പെടുന്നു..

അപ്പോള്‍ ഞാന്‍ മനസിലാക്കി നബി പറഞ്ഞ സ്നേഹത്തിന്റെ ശാസ്ത്രം.  ശത്രു വിനെ വരെ സ്നേഹിക്കുക.  എന്നുപറഞ്ഞാല്‍ ശത്രു അല്ലാത്ത നമ്മുടെ മിത്രങ്ങളെയും ബന്ധുക്കളെയും നമ്മള്‍ സ്നേഹിക്കണം എന്നാ കാര്യത്തില്‍ സംശയം ഇല്ല.

എന്താണ് സ്നേഹിച്ചാല്‍ ഉള്ള ഗുണം.  നമ്മള്‍ സ്നേഹിക്കുന്ന നമ്മളുടെ  മക്കളെ നമ്മള്‍ വഴക്ക് പറയും,... എന്തിനു? നല്ലതിന് മാത്രം.  അവരുടെ നന്മക്ക് മാത്രം.  അവര്‍ക്ക് വേണ്ടി നാം നമ്മുടെ സമയം പ്രവര്‍ത്തനങ്ങള്‍ സമ്പത്ത്  എല്ലാം മാറ്റിവയ്ക്കു.  അവര്‍ എന്ത് തെറ്റ്‌ ചെയ്താലും നാം അത് പൊറുത്തു കൊടുക്കും മറ്റുള്ളവരില്‍ നിന്നും അവന്റെ കുറവുകള്‍ മറച്ചു വക്കും.  കാരണം ഒന്ന് മാത്രം നാം അവരെ സ്നേഹിക്കുന്നു.

നാം നമ്മുടെ  ശത്രുക്കളുടെ അല്ല നമ്മുടെ  ബന്ധുക്കളുടെ കുറവുകള്‍ മറച്ചു വച്ചോ..??

അവരില്‍ നിന്ന് വന്നു പോയ വീഴ്ചകള്‍ പൊറുത്തു കൊടുത്തോ..???

അവര്‍ക്ക് വേണ്ടി നമ്മുടെ സമ്പത്ത് ചിലവാക്കാന്‍ തയ്യാറാണോ ...????

നമ്മുടെ വിലപ്പെട്ട സമയം ചിലവഴിക്കാന്‍ തയ്യാറാണോ..????

ഇതില്‍ എന്തിനു എങ്ങിലും ഉള്ള  ഉത്തരവും "ഇല്ല" എന്നാണതില്‍, നാം അവരെ സ്നേഹിക്കുന്നില്ല എന്ന് തന്നെ ആണ് അര്‍ഥം.

അല്‍ഹംദു ലില്ലഹ്  മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഭൂരി ഭാഗവും എന്‍റെ കാര്യത്തില്‍ പരസ്പരം ഇത് വരെ മുന്നോട്ട് പോയിട്ടുണ്ട്..

നാം സ്നേക്കുന്ന ഒരാള്‍ ഒരിക്കലും നമ്മെ തിരിച്ചു വെറുക്കും എന്ന്  വിശ്വസിക്കാന്‍ കഴിയില്ല.. അങ്ങനെ സംഭവിക്കുന്നു എങ്കില്‍ നാം അവരെ സ്നേഹിക്കുന്നില്ല എന്ന് തന്നെ ആണ് അര്‍ഥം.

ഞാന്‍ അവസാനിപ്പിക്കുന്നു.. ഒന്ന് മാത്രം പറഞ്ഞുകൊണ്ട് .. കലഹം അവിടെ ഉണ്ടോ അവിടെ സ്നേഹം മുറിക്കപ്പെടുന്നു.  എല്ലങ്ങില്‍ അത് അവിടെ ഉണ്ടായിട്ടില്ല തന്നെ.

ഓരോ വ്യക്തിക്കും ഒരു വ്യക്തിത്വം ഉണ്ട്..  ആ വ്യതിത്വതിനു പോറല്‍ വീഴ്ത്താതെ പരസ്പരം ബഹുമാനവും സ്നേഹവും ഉണ്ടെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ തലപോക്കില്ല.

അതിന്‍റെ അഭാവം മാത്രം ആണ് എന്ന് ഇനി ഞാന്‍ പറയേണ്ടല്ലോ..



1 comment:

Maya said...

Sneham ullidathe vazhakkun undavu.
Sneham kondoru thoniyudakky kalathinakkare pokam