
ഇവരെ എന്നും എല്ലാവരും സൂക്ഷിക്കണം.. കാരണം ഇവര്‍ അവസരോചിതമായി സ്വയം തള്ളിപരഞ്ഞവര്‍..
യഥാര്‍ത്ഥത്തില്‍ അവക്ക് അവര്‍ നില കൊള്ളുന്ന മതത്തില്‍ വിശ്വാസം ഇല്ല എങ്കില്‍ അവക്ക് അതില്‍ നിന്നും പുറത്തു വരാനുള്ള അവകാശവും സ്വാതന്ത്ര്യവും നമ്മുടെ ഭാരതത്തില്‍ ഉണ്ടെന്നിരിക്കെ അങ്ങിനെ ചെയ്യുന്നവര്‍ സ്വയം വന്ജിച്ചവരും അതുകൊണ്ട് തന്നെ മറ്റുള്ളവരെ വഞ്ചിക്കാന്‍ മടി ഇല്ലാത്തവരും ആയിരിക്കും.
യഥാര്‍ത്ഥ വിശ്വാസി സ്വന്തം മതത്തെ അറിഞ്ഞു വിശ്വസിക്കുകയും ആ മതത്തിന്‍റെ വിശാലതയില്‍ മറ്റുള്ള മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നവന്‍ ആയിരിക്കും.. അല്ല.. ആയിരിക്കണം.
മറിച്ച് അന്യ മതങ്ങളെ വെറുക്കുകയും, മനുഷ്യ സ്നേഹം മതവും വര്‍ഗ്ഗവും തിരിച്ചും ആവുകയും ചെയ്യുമ്പോള്‍ അതില്‍ അകപ്പെട്ടു പോയവര്‍ ഒരിക്കലും ഒരു വിശ്വാസി ആവുകയില്ല, മറിച്ച് അവര്‍ ഒരു വഗീയ വാദി എന്നോ മത തീവ്ര വാദി എന്നോ വിളിക്കാനെ പറ്റുകയുള്ളൂ.
തിരിഞ്ഞു നില്‍ക്കുക.. നമ്മിലേക്ക് തന്നെ.. സ്വയം കണ്ടെത്തുക.. നാം ആരാണെന്നു.. തിരിച്ചരിയ്ഞ്ഞാല്‍ മാറ്റം വരുത്തേണ്ടത് ഉണ്ടെങ്കില്‍ മാറ്റം വരുത്തുക. മനുഷ്യന് മാത്രം പറ്റുന്ന ഒരു കാര്യമാണത്.. സ്വയം പ്രകൃതിയില്‍ മാറ്റം വരുത്തുക എന്നത്..
No comments:
Post a Comment