Saturday, October 26, 2013

അബഹ ഒരു യാത്രാ അനുഭവം.. A trip to Abaha.

ജിദ്ദ യില്‍ആണ്  ഇന്‍റെ താമസം..

വലിയ പെരുന്നാളിന് ഞങ്ങള്‍ക്ക്‌  ഏഴു ദിവസം അവധി ഉണ്ട്..  ആദ്യത്തെ മൂന്നു ദിവസം അങ്ങനെ പോയി .  പെട്ടന്നാണ് ഒരു ഫ്രണ്ട് വിളിച്ചു അബഹ ക്ക് ഒരു ട്രിപ്പ്‌ പോയാലോ എന്ന് ചോദിച്ചത്.  എന്നാല്‍ പോവാന്ന് ഞാനും പറഞ്ഞു..

അങ്ങനെ ഒക്ടോബര്‍ പതിനാറിന് കാലത്ത്‌ ഒമ്പത്‌ മണിക്ക് ഞങ്ങള്‍ ജിദ്ദ യില്‍ നിന്നും രണ്ടു വണ്ടി കളില്‍ ആയി ഞങ്ങള്‍ പുറപ്പെട്ടു.  നല്ല  കാലാവസ്ഥ ആയിരുന്നു. ഒറ്റ അടിക്കു അബഹയില്‍ എത്താം എന്നൊന്നും പ്ലാന്‍ ഉണ്ടായിരുന്നില്ല..  ഞങ്ങള്‍  മൂന്ന്‍ ഫാമിലി ഉണ്ടായിരുന്നു .  അതില്‍ ഏഴു കുട്ടികളും. 

പോകുന്ന വഴിയില്‍ ഞങ്ങള്‍ GPS നോക്കി നല്ല സ്ഥലത്തൊക്കെ നിര്‍ത്തി ഒരു തണലില്‍ പായ വിരിച്ചു കയ്യില്‍ കരുതി യിരുന്ന ഭക്ഷണം എല്ലാരും കൂടി കഴിച്ചു.  നല്ല ഒരു അനുഭവം തന്നെ ആയിരുന്ന്നു..





അബഹ  ജിദ്ദ റൂട്ടില്‍ മെയിന്‍ പ്രോബ്ലം ആയി പറയാറുള്ളത്‌  ഒട്ടകം വട്ടം ചാടലും മണല്‍ കാറ്റും പിന്നെ കുന്നു കയറ്റവും തന്നെ ആണ്.

ഞങ്ങള്‍  കണ്ട നല്ല മരുഭൂമിയില്‍ ഇറങ്ങി കുറച്ചുഫോട്ടോ എടുത്തു..  ഷൂ ഇട്ടു മണലില്‍ ഇറങ്ങിയാല്‍ അതില്‍നിറയെ മണ്ണ് നിറയും.. അത് ഇടേണ്ട എന്ന് വച്ചല്ലോ കാല് പോള്ളിയത് തന്നെ.  :)

ഒടുവില്‍ രാത്രി പതിനൊന്നു മണി ആയപ്പോ ഞങ്ങള്‍ ഖമിസില്‍ എത്തി..  അബഹ കഴിഞ്ഞു വേണം ഖമിസില്‍ എത്താന്‍.. ഞങ്ങളുടെ ഓഫീസിന്റെ ബ്രാഞ്ച് അവിടെ ഉള്ളത് കൊണ്ടാണ് അങ്ങോട്ട്‌ പോയത്‌.  അവിടെ ആയിരുന്നു ഞങ്ങള്‍ താമസം ശരിയാക്കിയിരുന്നതു..

പിറ്റേ ദിവസം കാലത്ത് റൂംഒഴിഞ്ഞു ഞങ്ങള്‍ ആദ്യംപോയത്  അല്‍ ഹബുല എന്ന സ്ഥലത്തേക്ക് ആണ്. അത് ഒരു ഹില്‍ ടോപ്‌ ഏരിയ ആണ്..  പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന അവിടെക്ക് പോകുന്ന വഴിയില്‍ പലയിടങ്ങളിലായി മണ്ണ് കൊണ്ട് ഉണ്ടാക്കിയ കുറെ ലാന്‍ഡ്‌ പാര്‍ക്കുകള്‍ കാണാം.  കുട്ടുസന്റെ വീട് എന്നാണ് കുട്ടികള്‍ അത് കണ്ടു പറഞ്ഞിരുന്നത്.


അവിടെ മലകളുടെ ഇടുക്കില്‍ ഒരു ഗ്രാമം ഉണ്ട്.  അവിടേക്ക് എത്താന്‍ റോപ് വേ  വഴി മാത്രമേ എത്താന്‍ കഴിയു.  ഒരാള്‍ക്ക് അറുപതു റിയാല്‍ ആണ് ചാര്‍ജു.  ഞങ്ങള്‍ എല്ലാവര്ക്കും ടിക്കറ്റ്‌ എടുത്തു.. വലിയവര്‍ക്കു മാത്രേ എടുക്കേണ്ടി ഉണ്ടായിരുന്നോല്ല്.  പക്ഷെ എടുത്തു പോയി..



അവിടെ ഗ്രാമത്തില്‍ ചെറിയപൂന്തോട്ടംവും (അങ്ങനെ പറയാമോ എന്നറിയില്ല ) ചെറിയ കല്ലുകള്‍ അട്ടിയിട്ടു കൊണ്ട് ഉണ്ടാക്കിയ ചുവരോട് കൂടിയ സുപ്ര വിരിച്ചിട്ടുള്ള ചെറിയ മുറികളും  മാത്രമേ അവിടെ കാണാന്‍ കഴിഞ്ഞ ഉള്ളു .   പക്ഷെ അവിടെ നിന്നും നല്ല വ്യൂ കിട്ടിയിരുന്നു. വാലി വ്യൂ.. അത് അതി മനോഹരം തന്നെ ആണ്.. പക്ഷെ അവിടെ കുറച്ചു കയറ്റം കയറുമ്പോഴേക്കും നമ്മള്‍ അകെ തളരും..ഓക്സിജന്‍ ന്റെ കുറവ് ആണ് കാരണം.

ഞങ്ങള്‍ പിന്നീട് അവിടെ നിന്നും ഒരു രണ്ടു കിലോ മീറ്റര്‍കഴിഞ്ഞുള്ള ഒരു മലയില്‍ കയറി വണ്ടി നിര്‍ത്തി.. അതായിരുന്നു ഞങളുടെ അബഹ ട്രിപ്പ്‌ ലെ നല്ല കാഴ്ച്ച.  അവിടെ ഞങ്ങള്‍ കുറച്ചു സമയം അങ്ങനെ കഴിച്ചു കൂട്ടി..  ഫോട്ടോ എടുക്കല്‍ ആയിരുന്നു മെയിന്‍ പരിപാടി..





അവിടെ നിന്നും മടങ്ങി ഞങ്ങള്‍ ഒരു ഹോട്ടലില്‍റൂം എടുത്തു.. ഉച്ച ഭക്ഷണം കഴിച്ചു ഒന്ന് മയങ്ങി.. വയ്കുന്നേരം ഞങ്ങള്‍ അല്‍ സൂദ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.. അവിടെ എത്തിയപ്പോ രാത്രി ആയിരുന്നു.  നല്ല മരം കോച്ചുന്ന തണുപ്പ് ആയിരുന്നു അവിടെ. എല്ലാവരും അവിടെ തീ കത്തിച്ചാണ് ഇരിക്കുന്നത്.. ഞങ്ങള്‍ എല്ലാരും സെക്ടര്‍ ധരിച്ചു.  അവിടെ കുറെ നേരം സംസാരിച്ചും കുട്ടികളോട് കളിച്ചും സമയം കളഞ്ഞു..

പിന്നീട് അവിടെ നിന്നും ഞങ്ങള്‍ ഗ്രീന്‍മൌന്റൈന്‍ കാണാന്‍ പോയി. രാത്രി ആ മല കാണാന്‍ നല്ല ഭംഗി ആണ്. അവിടെ റോപ് വെ ഉണ്ടെങ്കിലും കയറിയില്ല.. ആ മലയിലേക്കുള്ള കയറ്റം ഇത്തിരി സാഹസം തന്നെ ആണ്.  അബഹ പോകുംബൂല്‍ എപ്പോഴും ഡ്രൈവര്‍ ഒരു സാഹസികന്‍ തന്നെ ആവുന്നതാണ് നല്ലത്.  നല്ല ഫുഡ്‌ കോര്‍ട്ട് ഉം ചരിയ രൌ മുസിയവും അവിടെ ഉണ്ട്.. രാത്രി അവിടെ നിന്നും സിറ്റി കണ്ടു അസ്വതിക്കുന്നവ്ര്‍ക്ക് നല്ല വ്യൂ അവിടെ നിന്നും കിട്ടും.



ഞങ്ങള്‍ക്ക് കൃത്യമായറൂട്ട് മാപ്പ് ഉണ്ടായിരുന്നില്ല.. ഗൂഗിള്‍ മാപ്പ് നോക്കി പോകുക ആയിരുന്നു.. ഞങ്ങള്‍ അവിടെ നിന്നും തിരിച്ചപ്പോഴാണ് അവിടെ റോപ്പ് വേ ഒക്കെ കണ്ടത്. പിറ്റേന്ന് പകല്‍ കാലത്ത് വന്നു അവിടെ പോവാം എന്ന് പറഞ്ഞു ഞങ്ങള്‍ റൂമിലേക്ക്‌ തിരിച്ചു പോന്നു..

ആണ് രാത്രി ശരിക്ക് ഒന്ന്ഉറങ്ങാന്‍ പറ്റിയില്ല.  സംഗതി  ത്രീ സ്റാര്‍ ഹോട്ടല്‍ ഒക്കെ ആയിരുന്നു. നിര്‍ഭാഗ്യ വച്ചാല്‍ ഒരു സൗദി ഞങ്ങളുടെ റൂം ടെ തൊട്ടു അടുത്ത റൂമില്‍ മരിച്ചു.  ഹാര്‍ട്ട്‌ അറ്റാക്ക് ആയിരുന്നു.. പക്ഷെ പോലീസും കരച്ചിലും ബഹളം ഒക്കെ കഴിഞ്ഞപ്പോ സംഗതി മൂന്നു മണി കഴിഞ്ഞു.

കാലത്ത്  പിന്നെ എഴുന്നെന്ന്റ്റ്‌ റൂ ഒഴിഞ്ഞു പോരുമ്പോള്‍ ഒമ്പത് മണി കഴിഞ്ഞു.  ഫുഡ്‌ കഴിച്ചു കഴിച്ചപ്പോ ആണ് അവിടെ അവള്‍ പറഞ്ഞത് ഇപ്പൊ ജുമഹ നമസ്കാരം ആവും എന്ന് .  അങ്ങനെ കുട്ടികളെ ഒരു പാര്‍ക്കില്‍ കളിയ്ക്കാന്‍ വിട്ടിട്ട് ഞങ്ങള്‍ അടുത്ത പള്ളിയില്‍ നമസ്കരിക്കാന്‍ പോയി.


അത്  കഴിഞ്ഞു ഉച്ച ഭക്ഷണവും കഴിഞ്ഞു ഞ്ഗങ്ങള്‍ അല്‍ സൂദ യില്‍ എത്തുമ്പോള്‍ സമയം രണ്ടു കഴിഞ്ഞിരുന്നു.  അവിടെ ആദ്യം അവിടത്തെ ടോപ്‌ സ്ഥലത്ത് നിന്ന് വാലി വ്യൂ കണ്ടു.. ഫോട്ടോ എടുക്കലോക്കെ കഴിഞ്ഞു ഞങ്ങള്‍ റോപ്പ് വേ കയറി.



അല്‍  സൂദ യും അല്‍ ഹബല യും ശരവത്ത്മലനിരകളില്‍ പെടുന്ന മലകള്‍ ആണ്.  ശരവത്ത് മലനിര തുടങ്ങുന്നത് അങ്ങ് ജോര്‍ദാന്‍ ബോടെര്‍ തുടങ്ങി സൗദി അറേബ്യ ക്രോസ് ചെയ്തു യാമെന്‍ വരെ നീണ്ടു കിടക്കുന്നു.



ശരവത്ത് മലനിരകളില്‍ഏറ്റവും ഉയരം കൂടിയ മല യാണ് അല്‍ സൂദ..  അവിടത്തെ റോപ് വെ തന്നെ ആവണം  സൌദിയിലെ ഏറ്റവും നീളവും ഉയരവും കൂടിയത്.  മൂന്നു കിലോ മീറ്റര്‍ നീളത്തില്‍ മൂവായിരം മീറ്റര്‍ ഉയരവും ഉണ്ടു അതിനു.  അത് പത്തു മിനിട്ട് കൊണ്ട് കവര്‍ ചെയ്യും.

അവിടത്തെഏതെങ്കിലും തോട്ടം ഒക്കെ കാണണം എന്നൊക്കെ ഉണ്ടായിരുന്നു എങ്ങിലും ഒന്നിനും സമയം കിട്ടിയില്ല.  ഒടുവില്‍ നാലര മണിയോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പുറപ്പെട്ടു. ഞങ്ങള്‍ തിരുച്ചു ചുരം ഇറങ്ങി ആണ്എളുപ്പ വഴിക്ക് പോന്നത്.  അത് വളരെ അപകടം പിടിച്ച വഴി ആണെന്ന് എല്ലാരും പറഞ്ഞെങ്കിലുംഎനിക്ക് ഡ്രൈവിംഗ് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. തുടക്കം മുതല്‍ തന്നെ അവിടെ നിറയെ കുരങ്ങള്‍ മാരും കുറച്ചു കൂടി ഇറങ്ങിയപ്പോ കഴുകന്മാരെയും കാണാമായിരുന്നു.


തുടക്കത്തില്‍ തന്നെചുരം ഗിയറില്‍ ഇറക്കണം എന്നാ ബോര്‍ഡ്‌ എഴുതി വച്ചിരുന്നു.  എന്റേത് ഓടോമാട്ടിക് വണ്ടി ആയിരുന്നു.  ഞാന്‍ D2 ഗിയര്‍ ഇട്ടാണ് വണ്ടി ഓടിച്ചിരുന്നത്.  പക്ഷെ ഹെയര്‍ പിന്‍ വളവില്‍ ഒക്കെ ഞാന്‍ ബ്രേക്ക്‌ ഉപയോഗിച്ചിരുന്നു.  മല പകുതി ഇറങ്ങി കഴിഞ്ഞു ഞാന്‍ ബ്രേക്ക്‌ പിടിച്ചപ്പോള്‍ വണ്ടിക്കു സ്പീഡ്‌ കൂടുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു. അതെ ബ്രേക്ക്‌ നഷ്ടപ്പെട്ടിരിക്കു..


ഞാന്‍ തെഴെക്ക്നോക്കി ബ്രേക്ക്‌ തന്നെ അണ് ഞാന്‍ ചവിട്ടുന്നത് എന്ന് ഉറപ്പു വരുത്തി.  ദൈവത്തി ന്റെ പ്രത്യക ഇടപെടല്‍ ഞാന്‍ അപ്പോള്‍ ഒട്ടും ഭയപ്പെട്ടില്ല.  വണ്ടിയുടെ സ്പീഡില്‍ ഞാന്‍ അതിനെ കന്റോള്‍ ചെയ്തു.  താഴെ ഒരു പെട്രോള്‍ പമ്പ് കണ്ടു. അവിടെ വരെ എങ്ങനെ എങ്ങിലും എത്തിയാല്‍ രക്ഷപ്പെടാം എന്ന് മനസ്സില്‍ വിചാരിച്ചു.  പക്ഷെ ഞാന്‍ ഹാന്‍ഡ്‌ ബ്രേക്ക്‌ പിടിച്ചു വലിച്ചു വക്കുന്നത് കണ്ടപ്പോ എന്റെ ഫ്രണ്ട് നു കര്യം മനസിലായി.. ഞാന്‍ പറഞ്ഞു ബ്രേക്ക്‌ പോയി.. സ്ത്രീകളോട് പറയണ്ട.. ഞാന്‍ നോക്കട്ടെ.. ഞാന്‍ ഗെയര്‍ ഡൌണ്‍ ചെയ്തു ലോവര്‍ ഇല്‍ ഇട്ടു.

പെട്ടന്ന് ഒരു ജീപ്പ് എന്റെ വണ്ടി ഓവര്‍ ടേക്ക് ചെയ്തു അത് പെട്ടന്ന് തന്നെ ബ്രേക്ക്‌ പിടിച്ചു.  എന്റെ മുന്നില്‍ വേറെ മാര്‍ഗം ഒന്നും ഉണ്ടായില്ല. ഞാന്‍ അസിലെട്ടര്‍ കൂടി അവനെ കവര്‍ ചെയ്യാന്‍ ശ്രമിച്ചു.. പെട്ടന്ന്  എതിര്‍ ദിശയില്‍ നിന്നും മറ്റൊരു കാര്‍ കയറി വന്നു.. നേരിയ മലം ചെരിവ് റോഡില്‍ അതിനു സൈഡ്  കൊടുക്കാനുള്ള സ്പേസ് ഉണ്ടായിരുന്നില്ല..  വണ്ടി കയറ്റി എടുത്ത എനിക്ക് ലൈറ്റ് ഇട്ടു ഹോണ്‍ അടിച്ചു മുന്നോട്ടു പോകാന്‍ അല്ലാതെ വേറൊന്നിനും പറ്റുമായിരുന്നില്ല..  വണ്ടി ഇടിക്കും എന്ന് ഉറപ്പായപ്പോള്‍ എല്ലാവരും നീണ്ട നിലവിളി  ആയിരുന്നു..   പക്ഷെ ദൈവം അവിടെയും ഞങ്ങളെ കൈവെടിഞ്ഞില്ല .  എതിരെ വന്ന വണ്ടി പെട്ടന്ന് ഇരുത്തി.  കിട്ടിയ ചെറിയ ഗ്യാപ്പില്‍ കൂടി ഞാന്‍ വണ്ടി കടത്തി എടുത്തു.  അവിടെ ഒരു പോലീസ് ചെക്ക്‌ പോസ്റ്റ്‌ ആയിരുന്നു.  പെട്ടന്ന് വണ്ടി ഹമ്പ് ചാടി  കുറച്ചു കൂടി സ്ലോ ആയി.  പെട്ടന്ന് വലതു വശത്ത് ചെറിയ ഒരു സ്പേസ് കണ്ടു ഞാന്‍ വണ്ടി അങ്ങോട്ട്‌ തിരിച്ചു..  തൊട്ടു അപ്പുറം കണ്ണ് എത്താത്ത കൊക്ക ആയിരുന്നു.. എല്ലാരും പിന്നേം കരച്ചില്‍ തന്നെ.   ഞാന്‍ അവിടെ ഉണ്ടായിരുന്ന ചെറിയ പൊക്കത്തില്‍ വണ്ടി കയറ്റി കൊക്കയുടെ അരികില്‍ കൂടി വണ്ടി കയറ്റി ഒടുവില്‍ വണ്ടി തനിയെ നിന്നു. ഞാന്‍ വണ്ടി ഓഫ്‌ ആക്കി. ഓടി വന്ന പോലീസ് കാരും യാത്രക്കാരും വണ്ടിയുടെ ടയറിന് താഴെ കല്ലുകള്‍ കൊണ്ട് വന്നു ഇട്ടു.

എല്ലാരും എന്നെ വഴക്ക് പറയും എന്നാണ് ഞാന്‍ കരുതിയത്‌.  പക്ഷെ ആരും എന്നെ കുറ്റപ്പെടുത്തിയില്ല.  ഞങ്ങളെ സമദാനി പ്പിക്കാന്‍  ആണ് ശ്രമിച്ചത്‌..

ഒരു സീനിയര്‍ ഓഫീസിര്‍ വന്നു വണ്ടി നോക്കി.  ഒരു മണികൂര്‍ കഴിഞ്ഞു അദ്ദേഹം വന്നുചെക്ക്‌ ചെയ്ത ശേഷം പോകാം എന്ന് അറിയിച്ചു.. വണ്ടിയുടെവീല്‍ ഒക്കെ ചുട്ടു പഴുത്തിരുന്നു.

ഏറ്റവും താഴെ ഉള്ള ഗിയറുകള്‍ മാറ്റി മാത്രമേ വണ്ടി ഓടിക്കാവു എന്ന്  അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചു.  എന്നും ഞാന്‍ അദ്ദേഹത്തെ നന്ദി യോടെ ഓര്‍ക്കും..

ആരെങ്കിലും  ഇറക്കത്തില്‍ എങ്ങനെ ആണ് വണ്ടി ഓടിക്കേണ്ടത് എന്ന് എന്നോട് ചോദിച്ചു ഇരുന്നു എങ്കില്‍ ഞാന്‍ അവരോടു പറയുമായിരുന്നു.  ഇതു ഗിയറില്‍ ആണോ മുഗളില്‍ കയറുന്നത് ആ ഗിയറില്‍ തന്നെ വേണം ഇറങ്ങാനും എന്ന്..  പക്ഷെ അങ്ങിനെ ചെയ്യാതെ ബ്രേക്ക്‌ പിടിച്ചാല്‍ ബ്രേക്ക്‌ പോകും എന്ന് ആരും എന്നെ പടിപ്പിചിരുന്നില്ല.  എനിക്ക് അറിയില്ലാരുന്നു..

ഈ  യാത്രയില്‍ ഞാന്‍ പഠിച്ച പാഠം :  ഒരിക്കലും ചുരം ഇറങ്ങുമ്പോള്‍ ബ്രേക്ക്‌ പിടിക്കരുത്. ഗിയറില്‍ വേണം വണ്ടി ഇറക്കാന്‍.  ആരെങ്കിലും മുന്നില്‍ ബ്രേക്ക്‌ പിടിച്ചാല്‍ ഇല്ലാതെ വണ്ടി സ്ലോ ചെയ്യാന്‍ വേണ്ടി ഒരിക്കലും ബ്രേക്ക്‌ പിടിക്കരുത്. അപകടം വലുതായിരിക്കും.

അങ്ങനെ ഒരു മണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.. പിന്നീടുള്ള ഉറക്കം ഞാന്‍ ഗിയറില്‍ ആണ് ഇറക്കിയത്.

ദൈവത്തിന് സ്തുതി.. ഞങ്ങള്‍ ജിദ്ദയില്‍ തിരിച്ചു സുഗമായി എത്തി..

Thursday, October 4, 2012

വര്‍ഗീയ വിഷം..


എന്താണ് വര്‍ഗം.??!!!
എങ്ങനെ ആണ് വര്‍ഗം ഉണ്ടായത്...??!!!
പിന്നെ എങ്ങനെ വര്‍ഗീയത ഉണ്ടായി....???!!!
ആര്‍ക്കാണ് വര്‍ഗീയത ഉള്ളത്..!!!??
അതിലൂടെ അവക്ക് എന്താണ് കിട്ടുന്നത്..??

നഷ്ടങ്ങള്‍ നല്‍കുന്ന ചില വികാരങ്ങള്‍........
സ്നേഹം.. ക്രോതം.. കാമം.. അങ്ങനെ പോകുന്നു..
ഭൂമിയില്‍ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട്..
ഈ വികാരങ്ങള്‍ എല്ലാം മനുഷ്യവും മൃഗീയവും ഉണ്ട്..

ഇതില്‍ വര്‍ഗീയത ഏതു വികാരത്തില്‍ വരും..
അതൊരു വികരമാണോ??
ചിലര്‍ അതൊരു വിഷം ആണെന്ന് പറയുന്നു...
എങ്ങനെ ആണ് അത് വിഷ മാകുന്നത്..
അതരിയാത്തവര്‍ ഇന്ത്യയില്‍ ഉണ്ടാവില്ലല്ലോ...

അല്ല അതൊരു മനുഷ്യ വികാരമല്ല..
അത് മൂലം പല  വികാരങ്ങളും ഉത്ഭവിക്കുന്നു...
മാത്രവുമല്ല ആ വികാരങ്ങളെ അതിന്‍റെ ഉന്നതിയില്‍ എത്തിക്കുന്നു..
അതായതു മൃഗീയ വികാരം ആക്കുന്നു...

നമ്മള്‍ മനുഷ്യനെ സ്നേഹിക്കണം..
സമാധാനം ലഭിക്കാന്‍ നമുക്ക് ഏതു പ്രത്യേയ ശാസ്ത്രവും വിശ്വസിക്കാം..
നമ്മള്‍ വിശ്വസിക്കുന്ന പ്രത്യേയ ശാസ്ത്രം നമുക്ക്  എന്ത് നല്‍കുന്നുവോ..
അത് തന്നെ ലഭിക്കുന്നതിനാലാണ് ഓരോരുത്തരും ഓരോന്നു സ്വീകരിക്കുനത്..
അതുകൊണ്ട് നാം അവയെ കൂടി ബഹുമാനിക്കണം..
ചുരുങ്ങിയത് അവഹേളിക്കരുത്... അതിനു പക്വത ഉണ്ടാക്കണം..
അത് ഒരു വര്‍ഗമായി വേര്‍തിരിക്കരുത്..

വര്‍ഗീയതയെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ..??
അവര്‍ക്കല്ലേ അത് വളര്‍ത്താന്‍ കഴിയു..
എങ്കില്‍ ആരാണ് വര്‍ഗീയതയെ സ്നേക്കുന്നത്..
അതുകൊണ്ട് നേട്ടമുള്ളവര്‍ ആവില്ലേ അവര്‍..,
എങ്കില്‍ നമുക്കിടയില്‍ അവര്‍ ആരാണ്..
അവര്‍ക്ക്  വര്‍ഗീയത ഉണ്ടാകുമോ??

നാം അവരെ തിരിച്ചറിയണം.. ഒറ്റപ്പെടുത്തണം..
അവര്‍ക്ക് കീഴ്പെട്ടാല്‍ .. നമ്മള്‍ മൃഗങ്ങള്‍ ആവും..

തിരിച്ചറിയുക .. ഒറ്റപെടുത്തുക.. അവര്‍ക്ക്‌ മാപ്പില്ല..








Monday, September 10, 2012

ഞാന്‍ കൊതിച്ച സ്വര്‍ഗം..


ഞാന്‍ അവിടെ നിര്‍ഭയനയിരിക്കും..
എന്നെ ആരും ശല്ല്യം ചെയ്യില്ല..

എനിക്ക് വേണ്ടി പൂക്കുന്ന പൂമരങ്ങള്‍...., ചെടികള്‍..
എനിക്ക് വേണ്ടി കായ്ക്കുന്ന ഫല വൃക്ഷങ്ങള്‍..

എനിക്കായ്  ഒഴുകുന്ന നീര്ചോലകള്‍,
എനിക്കായ്‌ പാടുന്ന വാനമ്പാടികള്‍,

എന്‍റെ വിളിക്കായ്‌ കൊതോകുന്ന പരിചാരകര്‍,
എന്നെ സന്തോഷിപ്പിക്കന്ന രാവും പകലും..

എനിക്കത്രയും പ്രിയപ്പെട്ട എന്‍റെ പ്രിയതമ..

എന്നും പുതു രുചി തരുന്ന ഭക്ഷണം..
എന്നും പുതുമ യുള്ള പ്രഭാതം..
എന്നും പുതുമയുള്ള പതോക്ഷം..
എന്നും സംതൃപ്തമായ ഉറക്കം..

ഞാന്‍ കൊതിച്ച സ്വര്‍ഗം ...
ദൈവം വാഗ്ദത്തം ചെയ്ത സ്വര്‍ഗം..

എനിക്ക് നീ സ്വര്‍ഗം തരേണമേ..

Wednesday, May 16, 2012

എല്ലാവരും ചിന്തിക്കുന്നു.. 


" അവന്‍ എത്ര ഭാഗ്യവാന്‍ "

" അവരുടെ ജീവിതം എത്ര മനോഹരം "

" ഹോ !! അവരുടെ ഭാഗ്യം.."

" ജീവിക്കുന്നെങ്ങില്‍ അവരെ പോലെ ജീവിക്കണം  "

" എന്തൊരു ജീവിതമാ എന്‍റെ "

" എനിക്ക് മാത്രം എന്താ ഇങ്ങനെ ? "





Wednesday, May 9, 2012

മദീന... മുത്ത്‌ നബി യുടെ പോറ്റമ്മ..


മദീന എന്ന് പേര് കേള്‍കുമ്പോള്‍ തന്നെ ഒരു സ്നേഹത്തിന്‍റെ വേലിയേറ്റം മനസ്സില്‍ വരും...
മുത്ത്‌ നബി(സ) ക്ക് വേണ്ടി അല്ലാഹു തയ്യാറാക്കിയ സ്ഥലം.

ഞാന്‍ അവിടേക്ക് എന്റെ മൂന്നാമത്തെ യാത്ര ആയിരുന്നു..

ഈ യാത്രയില്‍ എന്‍റെ കൂടെ വാപ്പയും ഉമ്മയും എന്‍റെ ഭാര്യയും കുട്ടികളും അനുജനും അവന്റെ കുടുംബവും ഉണ്ടായിരുന്നു... അല്‍ഹംദു ലില്ലഹ്...

വ്യാഴം വൈകുന്നേരം ഇഷ കഴിഞ്ഞു ഞങ്ങള്‍ താമസിക്കുന്ന ജെദ്ദ യിലെ  ഫ്ലാറ്റില്‍ നിന്നും ഇറങ്ങി... ഷറഫിയ യില്‍  നിന്നും പുറപ്പെടുന്ന ബസ്‌  ഞങ്ങള്‍ക്ക് വേണ്ടി കത്ത് കിടന്നിരുന്നു..

കൃത്യം പത്തു മണിക്ക് പ്രാര്‍ത്ഥനയോടെ ബസ്‌ പുറപ്പെട്ടു...

മക്കള്‍ എല്ലാരും ഇത്തിരി വാശി ഉണ്ടായിരുന്നു.. സ്നേഹതോടയൂം ധെശ്യപ്പെട്ടും ഒരുവിതം അവരെ ഇരുത്തി..

രഹെളിയില്‍ എത്തിയപ്പോ വണ്ടി നിര്‍ത്തി.. അവിടെ ചെക്ക്‌ പോസ്റ്റ്‌ ആണ് എല്ലാരും ഇഖ്‌ാമ ഉം പാസ്പോര്‍ട്ടും ഒക്കെ കൊടുത്തു.. അത്യാവിശ്യം ബാത്ത് റൂം അവിശ്യങ്ങള്‍ എല്ലാം അവിടന്ന് കഴിച്ചു.. ഇനി മദീനയിലെ ബസ്‌ നിര്ത്തു. ബസ്‌ യാത്ര തുടര്‍ന്നു.

പരിശുദ്ധമായ ഹറമിലേക്ക് ഉള്ള യാത്രയില്‍ ഉസ്തത്  മുഹമ്മദു നബി (സ) യുടെ മദീന യാത്രയും അവിടത്തെ ജീവിതവും അവിടത്തെ യുദ്ധവും എല്ലാം വിവരിച്ചു തന്നു...

സുബിഹു ബാങ്കിനു തൊട്ടു മുമ്പ് മസ്ജിദ്‌ അല്‍ ഖുബ യില്‍ എത്തി.. അവിടെ രണ്ടു റകത്തു നമസ്കരിച്ചാല്‍ ഒരു ഉംറ യുടെ പ്രതിഫലം ലഭിക്കു മെന്നു നബി (സ) പറഞ്ഞിട്ടുണ്ട്... നബി (സ) മക്കയില്‍ നിന്നും മദീനയില്‍ എത്തിയപ്പോള്‍ നബി (സ) സഞ്ചരിച്ചിരുന്ന ഒട്ടകം മുട്ട് കുത്തിയ സ്ഥലം.

ഞങ്ങള്‍ അവിടെ ഇറങ്ങി തഹുജുടും തഹിയ്യതും (സുന്നത്ത് നമസ്കാരങ്ങള്‍) നെയ്യത് ചെയ്തു രണ്ടു രക്കഹത് നമസ്കരിച്ചു...

പത്തു മിനിട്ട് മാത്രമാണ് അവിടെ സമയം അനുവദിച്ചത്...

സുബിഹി നമസകാരത്തിന് തൊട്ടു മുമ്പ് ഞങ്ങള്‍ ഹറമില്‍ എത്തി..  നമസ്കാരം കഴിഞ്ഞു ഇരുപതു മിനിട്ടിനുള്ളില്‍ തിരിച്ചു ബസില്‍ എത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്..

അവിടെ നിന്നും ബസ്‌ സിയാറത്ത്‌ തുടങ്ങി..

ആദ്യം പോയത് ഉഹുദ് ലേക്കാണ്... അവിടെ നടന്ന യുദ്ധത്തില്‍ ഒരുപാടു സഹാബികള്‍ വഫാതയിട്ടുണ്ട് .. അവരുടെ ഖബറില്‍ സിയാറത്ത് നടത്തി.. അമ്ബൈത്ത് കാരെ നിറുത്തിയ ആ മലയില്‍ കയറി നിന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടി...  അവിടെ ആയിരുന്നല്ലോ മുസ്ലിം സൈന്യത്തിന് പരാജയം ഈറ്റ് വാങ്ങേണ്ടി വ്നന്നത്..

യുദ്ധത്തില്‍ ജയിച്ച സന്തോഷത്തില്‍ അനാമത്ത് വാരിക്കൂട്ടാന്‍ നിന്നിടത്ത് നിന്നും തന്‍റെ നിര്‍ദേശം ലഭിക്കുന്നത് വരെ മാറരുതെന്നു നബി (സ) യുടെ നിര്‍ദേശം ലഗ്ഗിച്ചതിന്റെ  ഫലം.. ഒരു പാട് സഹാബികള്‍ അവിടെ ശഹീതായി... പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ മുസ്ലിം സ്യെന്യം ജയിച്ചു എങ്ങിലും... നബി (സ) വാക്കുകളെ ധിക്കരിച്ച തിനുള്ള പരാജയം തന്നെ ആയിരുന്നു അത്..

പിന്നീട് ഞങള്‍ അവിടെ നിന്നും ഖന്ധക്കിലേക്ക് പോയി.. അവിടെ ഏഴു പള്ളികള്‍ ഉണ്ട്.. അവിടുത്തെ പുരാതനമായ ആ പള്ളിയില്‍ കയറി നമസ്കരിച്ചു..  അവിടെ ഇപ്പൊ ഒരു വലിയ പള്ളി ഉണ്ട്..

യഥാര്‍ത്ഥത്തില്‍ ഖന്ധക്കില്‍ ഒരു രക്ത ചോരിച്ച്‌ില്‍ ഉണ്ടായിരുന്നില്ല..  മുസ്ലിം സൈന്യത്തിന് നേരിടാന്‍ കഴിയുന്നതിനേക്കാള്‍ വലിയ   സൈന്യവും ആയി വരുന്ന ശത്രുക്കളെ നേരിടാന്‍ മുസ്ലിം സൈന്യം കണ്ടെത്തിയ മാര്‍ഗമായിരുന്നു കിടങ്ങ്‌ കുഴിച്ചു ശത്രുവിനെ നേരിടുക എന്നത്.. അങ്ങനെ ഒരാള്കിരങ്ങിയാല്‍ പെട്ടന്ന് കയറാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍ ഒരു കുതിരക്കും ചാടിക്കടക്കാന്‍ കഴിയാത്തത്‌ അത്രയും വീഥിയില്‍ എന്‍റെ അറിവ് ശരിയനെങ്ങില്‍ ആറു കേലോമീറെര്‍ നീളത്തില്‍ ആണ്  അത് കുഴിച്ചത്.. ശത്രുക്കള്‍ അവിടെ തടയപ്പെട്ടു.. അവര്‍ അവിടെ തമ്പടിച്ചു.. മുസ്ലിം സൈന്യത്തിന്  ഭക്ഷണവും മറ്റും കുറവായതിനാല്‍ അവര്‍ക്ക് അതികനാല്‍ പിടിച്ചു നില്‍കാന്‍ കഴിയു മയിരുന്നില്ല.. നബി(സ) അല്ലാഹു വിനോട് സുജൂദില്‍ കിടന്നു പ്രാര്‍ത്ഥിച്ചു.. നബി(സ) ശ്വാസം നിലച്ചു പോയോ എന്ന് തോന്നുന്ന വിധം  അത്ര ധീര്‍ഗമായ പ്രാര്‍ത്ഥനകള്‍ ആയിരുന്നത്രേ അത്..

ഒടുവില്‍ അല്ലാഹുവിന്റെ സഹായം വന്നെത്തി... ശത്രുക്കളുടെ ഭാഗത്ത്‌  കൊടുംകാറ്റും പേമാരിയും വര്‍ഷിച്ചു.. അവരുടെ ഹൃദയങ്ങളില്‍ ഭീതി ജനിപ്പിച്ചു...  അവരുടെ കണ്ണുകളെ അന്ധമാക്കുന്ന രീതിയില്‍ കൂരിരുട്ടിനെ നിറച്ചു കളഞ്ഞു... മുസ്ലിം സൈന്യം അവരെ ആക്രമിക്കാന്‍ അവരുടെ അടുത്ത് എത്തി എന്ന് തോനുന്ന വിധം അവര്‍ക്ക് പരിജയമുള്ള മുസ്ലിം യോദ്ധാക്കളുടെ ശബ്ദങ്ങള്‍ അവരെ കേള്‍ക്പ്പിക്ക പെട്ടു.. മുസ്ലിം സൈന്യം ആണെന്ന് കരുതി അവരില്‍ കുറെ പേര്‍  ഇരുട്ടില്‍ പരസ്പരം വെട്ടി മരിച്ചു..  അങ്ങനെ പ്രത്യക്ഷത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഇല്ലാതെ അല്ലാഹുവിന്റെ സഹായം കൊണ്ട് മാത്രം ഖന്ധക്ക്  യുദ്ധം മുസ്ലിം സൈന്യം ജയിച്ചു... അല്‍ഹംദു ലില്ലഹ്...

ഖന്ധക്കില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ  സ്ത്രീകള്‍ ഒഴികെ എല്ലാവരും പോയി സുന്നത് നമസ്കരിക്കാന്‍ പറഞ്ഞു.. സ്ത്രീകള്‍ക് നമസ്കരിക്കാന്‍ സൌകര്യമില്ലെന്നാണ് കാരണം പറഞ്ഞത്..  പന്ധിതന്‍ മാര്‍ അവരുടെ ചിന്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നു..

ഞാന്‍ എന്റെ ഭാര്യയും കുട്ടികളും ആദ്യം ആയിട്ടാണ് അവിടെ വരുന്നത്.  ഞാന്‍ അവരെ ഇറക്കി അവിടെ ഒക്കെ കാണിച്ചു കൊടുത്തു..

ആ പള്ളിയില്‍ കയറി ഞങ്ങള്‍  എല്ലാരും സുന്നത് നമസ്കരിക്കുകയും ചയ്തു..

അത്  ഉസ്താതിനു ഇഷ്ടമായില്ല എന്ന് തോനുന്നു.. പുള്ളി തിരിച്ചു എല്ലാവരും വന്നതിനു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ടതില്ല അവര്‍ക് വീടാണ് നസ്കാരത്തിന് ഉത്തമം എന്ന് പറയുന്ന ഹദീസ് പറഞ്ഞു.. ചെറിയ ഒരു പ്രസംഗവും നടത്തി..

പിന്നെ നേരെ ഹോട്ടല്‍ റൂമില്‍ ആക്കി എല്ലാവര്ക്കും ഭക്ഷണം കഴിച്ചു ഉറങ്ങുകയോ ആവിശ്യം പോലെ പള്ളിയില്‍ പോകുകയോ ചെയ്യാമെന്ന് അറിയിച്ചു..

ബസില്‍ പറഞ്ഞത് അനുസരിച്ച് ഞങള്‍ മദീനയില്‍ മറ്റു പല സ്ഥലങ്ങളും കാണുന്നതിനായി വേറെ ഒരു വണ്ടി ശരിയാക്കി തന്നിരുന്നു... ആ വണ്ടി ജുമഹ് കഴിഞ്ഞ ശേഷം വരുമെന്നും അത് കൊണ്ട് നേരത്തെ പള്ളിയില്‍ പോയികൊല്ലനും പറഞ്ഞു..

ഭക്ഷണ ശേഷം ഞങ്ങള്‍ മസ്ജിദു അല്‍ നബവി യിലേക്ക് പോയി..

സ്ത്രീകള്‍ക്ക്‌ അവിടെ പ്രത്യേകം സ്ഥലം ഉണ്ട്.. അവിടെ അവരെ ആക്കി ഞങ്ങള്‍ നബിയുടെ ഖബറിടം സന്നര്‍ശിച്ചു.. റൌള യില്‍ ഞങള്‍ കുറെ സമയം ഇരിക്കാന്‍  സ്ഥലം കിട്ടി.. അവിടെ കുറെ നമസ്കരിച്ചു പ്രാര്‍ത്ഥിച്ചു.. ജുമഹ് വരെ കഴിച്ചു കൂട്ടി...

റൌള എന്ന് പറയുന്ന സ്ഥലം നബി ഖുതുബ പറഞ്ഞിരുന്ന പഴയ മിമ്പരിനും നബിയുടെ ഖബരിനും  ഇടയില്‍ ഉള്ള സ്ഥലമാണ്‌.. ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം..
അവിടെ ഇരിക്കാനുള്ള ഭാഗ്യം അങ്ങനെ എനിക്കും എന്റെ കുടുംബത്തിനും കിട്ടി... എന്‍റെ പ്രാര്‍ത്ഥന അല്ലാഹു ഉത്തരം നല്‍കിയ പോലെ.. അല്‍ഹംദു ലില്ലഹ്.....

നസ്കാരം കഴിഞ്ഞു റൂമില്‍ എത്തി ഭക്ഷണം കഴിച്ചു മൂന്ന് മണി ആയപ്പോള്‍ വണ്ടി വന്നെന്ന്നു പറഞ്ഞു.. ഞങള്‍ സിയാറ തുടങ്ങി..

ഒരു ഇന്നോവ വണ്ടി ആയിരുന്നു.. ഒരു തങ്ങള്‍ ആണ് ഡ്രൈവര്‍.. അദ്ദേഹം മദീനയുടെ ചരിത്രം പറഞ്ഞു തുടങ്ങി.. ഓരോ പള്ളിയും സ്ഥലവും കാണിച്ചു തന്നു അതിന്റെ ഒക്കെ കഥകള്‍ പറഞു തന്നു..

ഖന്ധക്കിലെ ഏഴാമത്തെ പള്ളി.. ശതുക്കള്‍ അപായ പെടുത്തുമെന്നു ഭയന്ന് സഹാബികള്‍ നബി(സ) ഒളിപ്പിച്ചു വച്ച് കാവല്‍ നിന്നിരുന്ന ഗുഹ..  ഉഹുദ്‌ യുദ്ധത്തിനു മുന്നോടിയായി മുസ്ലിം സേന തമ്പടിച്ച പള്ളി...  നബി (സ) സ്നേഹിച്ച നബിയെ വളരെ അതികം സ്നേഹിച്ച ഉഹുദ്‌ മല..  ഖന്ധക്ക് യുദ്ധ സമയം നബി (സ) ക്ക് ഉണ്ടാക്കിയ ഭക്ഷണം നൂറിലധികം വരുന്ന സഹാബതിനു കൊടുക്കാന്‍ കഴിഞ്ഞ സ്ഥലം..  ആര്‍കും പൊട്ടിക്കാന്‍ കഴിയാഞ്ഞ പാറ നബി പൊട്ടിച്ചു  സ്ഥലം.. നബി(സ) ക്ക് എതിരെ കവിതകള്‍ എഴുതി പാടി നടന്ന്നു  നബിയെ കളിയാക്കി ഒടുവില്‍ സഹാബതിന്റെ കരങ്ങളാല്‍ അധിക്കപ്പെട്ട നബിയെ  വിഷമിപ്പിച്ചിരുന്ന ആളുടെ കൊട്ടാര സമാനമായ തകര്‍ന്ന ഭവനം.. മദ്യം നിരോദിച്ചതായി നബി(സ) ക്ക്  വഹിയ്‌ വന്നപ്പോള്‍ മദ്യത്തിന്‍റെ കാനുകള്‍ മരിച്ചിട്ട് അവിടെ മദ്യത്തിന്‍റെ ഒരു അരുവി രൂപപ്പെട്ടു എന്ന് പറയുന്ന മദ്യ ഷോപ്പ് ഉം ആ കിടങ്ങും.. ആ തെരുവും.. മസ്ജിദ്‌ അല്‍ നബവി നിര്‍മാണത്തിന് ഉപയോകിച്ച ആദ്യത്തെ മരം മുറിച്ചു എന്ന് പറയപ്പെടുന്ന സ്ഥലം..  ഈഥപ്പന തോട്ടങ്ങള്‍ .... വണ്ടികള്‍ നിര്തിയിട്ടല്‍ താനേ കയറ്റം കയറി പോകുന്ന കാന്ത മല എന്നറിയപ്പെടുന്ന സ്ഥലം എല്ലാം കണ്ടു രാത്രി ഒമ്പത് മണിക്ക് തിരിച്ചു റൂമില്‍ എത്തി..

ഇതില്‍ ആ തങ്ങള്‍ കാന്ത മലക്ക് ഒരുപാടു പോരിഷ പറഞ്ഞു.. ഖുറാനിലും ഹദീസിലും സൂചിപ്പിക്കാത മസ്ജിജു അല്‍ നബവിക്കു നേരെ ആകര്‍ഷണ മുള്ള ആ മല..

അതായിരുന്നു ഞങ്ങളെ കൂടുതല്‍ അത്ഭുത പ്പെടുത്തിയത്..

ഞാന്‍ ഡ്രൈവറെ ഇറക്കി നോക്കി.. വണ്ടി മല തനിയെ കയറുന്നു... ഞങ്ങള്‍ അത്ഭുത പ്പെട്ടു പോയി..

ഞങള്‍ വണ്ടി എന്‍ജിന്‍ വര്‍ക്ക്‌ ചെയ്യാതെ നൂറ്റി മുപ്പതു കിലോ മീറ്റര്‍ വെകതയില്‍ വണ്ടി ഓടിച്ചു.. എന്റെ വാപ്പ അപ്പോഴും ഗീയര്‍ നോക്കുകയായിരുന്നു... നുട്ടെരില്‍ തന്നെ അല്ലെ എന്ന്...

അവിശ്വസനീയമായ ആ കാര്യത്തിന്റെ നിജവസ്ഥ പിന്നീട് എന്റെ അനിയത്തി പറഞ്ഞു ഇന്റര്‍നെറ്റില്‍ നോക്കിയപ്പോഴാണ് മനസിലായത്..

അത് ഒരു തോന്നലാണ്..

യഥാര്‍ത്ഥത്തില്‍ അത് ഇറക്കമാണ്..

അത് പോലെ ഉള്ള മലകള്‍ ലോകത് പല സ്ഥലങ്ങളിലും ഉണ്ട്..  ഇന്ത്യയിലും ഇങ്ങനെ ഉള്ള രണ്ടു മലകള്‍ ഉണ്ട്...

ഞാന്‍ ഗൂഗിള്‍ ഏറത്ത് എടുത്തു നോക്കി ... സംഗതി അത് തന്നെ..

പക്ഷെ നേരത്തെ ആ മലയെ കുറിച്ച് അറിയാതിരുന്ന ഞങ്ങളെ തങ്ങള്‍ ശരിക്കും കുപ്പിയിലാക്കി...

എല്ലാരും നന്നാവട്ടെ... അല്ലെ..

പത്തു മണിക്ക് വീണ്ടും മദീനയില്‍ നിന്നും നബി(സ) സലാം പറഞ്ഞു   വണ്ടിയില്‍ കയറിയ ഞങള്‍ സുബിഹിക്ക് മുമ്പ് ജിദ്ദയില്‍ എത്തി ..





Wednesday, April 18, 2012

അവര്‍ പറന്നിറങ്ങി , എന്‍റെ ചിരകിന്നടിയിലേക്ക്

ഒടുവില്‍ ആ ദിവസം എത്തി.. ഏപ്രില്‍ 16.
ഒരു ശരാശരി പ്രവാസിയുടെ ആഗ്രഹം...

വിസയെടുത്തു കുടുംബത്തോടെ താമസിക്കുക..

ഇന്നവര്‍ വന്നു വിസിറ്റിംഗ് വിസയില്‍... സൗദി എയര്‍ലൈന്‍സ്‌ ഇല്‍..

എന്‍റെ മകള്‍ എന്നെ മുറുക്കി കെട്ടിപ്പിടിച്ചു...

അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു...

കൊണ്ട് വന്ന ചക്കയും, കക്ക ഇറചീം, പോത്ത് ഇറച്ചിയും എല്ലാം കഴിച്ചു..

ആ ദിവസവും കഴിഞ്ഞു പോയി..