Wednesday, November 2, 2011

എന്‍റെ ഇന്ത്യ...

ഇന്ത്യ യയൂം ഇന്ത്യക്കരയൂം വിറ്റ്‌ കാശാക്കാന്‍ നടക്കുന്ന രാഷ്ട്രീയ നായകള്‍ എല്ലാം എല്ലാം വിറ്റ്‌ മേനി പറഞ്ഞു നടക്കുന്നെടത്തോളം കാലം നമ്മുടെ നാട്ടില്‍ തീവ്രവാദം വളരും...

ജനങ്ങള്‍ നെക്സലുകളെ സ്നേഹിക്കുന്നു... നാട് കട്ട് മുടിച്ചു സര്‍ക്കാര്‍ വക കാറില്‍ കയറി ഞെളിഞ്ഞു നടക്കുന്നവരെ വഴിയില്‍ ജനങ്ങള്‍ തടഞ്ഞു കഴുത്തറുക്കുന്ന കാലം വിദൂരമാവില്ല...

ജനങളുടെ ക്ഷമ പരീക്ഷിച്ച എല്ലാ ഭരണാധികാരികളുടെയും അവസ്ഥ ഒടുവില്‍ ഇതായിരുന്നു...

നമ്മുടെ നാട്ടില്‍ പക്ഷെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നു... നേതാക്കന്മാരെ..

അവര്‍ കസാരയിലെതുമ്പോള്‍ ... "ചെയ്തുപോകുന്നു... ചെയ്യേണ്ടി വരുന്നു..." എന്ന് പറയുന്നു...

ജനങ്ങളെ വഞ്ചിക്കുന്ന നേതാക്കളെ റോഡില്‍ കയ്കാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചു...

നിയമം അതിന്റെ തോന്നിവാസം കാണിക്കുന്നു...

Saturday, September 17, 2011

ക്ഷണികമേ നിമിഷം



ക്ഷണികമായ ഈ നേരം ക്ഷണനേരം ഞാന്‍ ഇരിക്കട്ടെ...
ഞാന്‍ ഒരു പ്രവാസി മലയാളി...

ഒരു കുറഞ്ഞ ദിവസത്തെ ഒഴിവിനു നാട്ടില്‍ ചെന്ന്..
ഉറങ്ങുന്ന എന്‍റെ മോളുടെ കവിളില്‍ കൈ വച്ച്...
ക്ഷണികമാണ് നേരം എന്ന് ഞാന്‍ വായിച്ചു..

ഒരുമിച്ച് ഒരു മേശക്ക് ചുറ്റും ഭക്ഷണം കഴിക്കാന്‍ ഇരുന്നു...
ആനന്ദ നിമിഷങ്ങള്‍... ക്ഷനികമേ നിമിഷങ്ങള്‍..

ഇന്ന് ഞാന്‍ തിരിച്ചു.. ഇവിടെ.. പ്രവാസം നുകരുന്നു...
ആശ്വസിക്കുന്നു... ക്ഷണികമേ.. ഈ പ്രവാസം..

Wednesday, May 4, 2011

യാത്ര


ഇന്ന് ഞാന്‍ പുറപ്പെടും..
എന്‍ നാട്ടിലേക്കു...

പച്ചപ്പ് നിറഞ്ഞ സുഗന്ധം നിറഞ്ഞ...
ആ പച്ച പരവതാനിയിലേക്ക് ..
അത്തറു പൂശി ഞാന്‍...
ദൈവം അനുഗ്രഹിച്ചാല്‍....

പരുപച്ചയുടെ നാട്ടില്‍ നിന്നും...
കിട്ടിയതെല്ലാം കെട്ടിപ്പിടിച്ചു...
കൊക്കില്‍ ഇരയെയും കൊണ്ട് പോകുന്ന പക്ഷിയെ പോലെ..

എന്‍ കുഞ്ഞുങ്ങളെ .. മാത്രം ഓര്‍ത്തു...
അവരെ വാരി പുണരാന്‍ ...
അവരോടൊത്ത് കളിയ്ക്കാന്‍..
ഒരുമിച്ചിരുന്നു ചിരിക്കാന്‍...

ചിരി എന്തെന്നറിയാത്ത... ഈ മരുഭൂമിയില്‍ നിന്നും...

അവരെന്നെ തിരിച്ചറിയുമോ...
അറിയും...

ഞാന്‍ പോയി വരാം...

പിതാവ്‌


ഞാനെന്‍ പൈതലിനെ കാണും...
ഞാനവളെ വരിയെടുക്കും...

കൊതി തീരും വരെ നോക്കി യിരിക്കും..
മതിയാവോളം കൊഞ്ചല്‍ കേള്‍ക്കും...

പ്രവാസ ജീവിതം എനിക്ക് നല്‍കിയ..
പരമാനന്ദം ഞാന്‍ നുകരും..

നെഞ്ചിലെ വിള്ളല്‍ മായ്ക്കാന്‍ ശ്രമിക്കുന്ന...
വെപ്രാളത്തില്‍ പലതും മറക്കും..

ഇതുവരെ നേരില്‍ കണ്ടിട്ടേയില്ല..
എന്‍ പൈതലിന്‍ കൊഞ്ചല്‍ കേട്ടിട്ടേ ഇല്ല..

എനിയുമുണ്ടൊരു രണ്ടു നാള്‍ ...
ഞാന്‍ എങ്ങിനെ തള്ളി നീക്കും...

സാബിവേദം



Q: What is the aptitude of success ?
A: കീപട്ടുനോക്കി ഏമ്പക്കം വിടാതെ....
മേപ്പട്ടുനോക്കി നെടുവീര്‍പിടുക...