Wednesday, May 16, 2012

എല്ലാവരും ചിന്തിക്കുന്നു.. 


" അവന്‍ എത്ര ഭാഗ്യവാന്‍ "

" അവരുടെ ജീവിതം എത്ര മനോഹരം "

" ഹോ !! അവരുടെ ഭാഗ്യം.."

" ജീവിക്കുന്നെങ്ങില്‍ അവരെ പോലെ ജീവിക്കണം  "

" എന്തൊരു ജീവിതമാ എന്‍റെ "

" എനിക്ക് മാത്രം എന്താ ഇങ്ങനെ ? "





Wednesday, May 9, 2012

മദീന... മുത്ത്‌ നബി യുടെ പോറ്റമ്മ..


മദീന എന്ന് പേര് കേള്‍കുമ്പോള്‍ തന്നെ ഒരു സ്നേഹത്തിന്‍റെ വേലിയേറ്റം മനസ്സില്‍ വരും...
മുത്ത്‌ നബി(സ) ക്ക് വേണ്ടി അല്ലാഹു തയ്യാറാക്കിയ സ്ഥലം.

ഞാന്‍ അവിടേക്ക് എന്റെ മൂന്നാമത്തെ യാത്ര ആയിരുന്നു..

ഈ യാത്രയില്‍ എന്‍റെ കൂടെ വാപ്പയും ഉമ്മയും എന്‍റെ ഭാര്യയും കുട്ടികളും അനുജനും അവന്റെ കുടുംബവും ഉണ്ടായിരുന്നു... അല്‍ഹംദു ലില്ലഹ്...

വ്യാഴം വൈകുന്നേരം ഇഷ കഴിഞ്ഞു ഞങ്ങള്‍ താമസിക്കുന്ന ജെദ്ദ യിലെ  ഫ്ലാറ്റില്‍ നിന്നും ഇറങ്ങി... ഷറഫിയ യില്‍  നിന്നും പുറപ്പെടുന്ന ബസ്‌  ഞങ്ങള്‍ക്ക് വേണ്ടി കത്ത് കിടന്നിരുന്നു..

കൃത്യം പത്തു മണിക്ക് പ്രാര്‍ത്ഥനയോടെ ബസ്‌ പുറപ്പെട്ടു...

മക്കള്‍ എല്ലാരും ഇത്തിരി വാശി ഉണ്ടായിരുന്നു.. സ്നേഹതോടയൂം ധെശ്യപ്പെട്ടും ഒരുവിതം അവരെ ഇരുത്തി..

രഹെളിയില്‍ എത്തിയപ്പോ വണ്ടി നിര്‍ത്തി.. അവിടെ ചെക്ക്‌ പോസ്റ്റ്‌ ആണ് എല്ലാരും ഇഖ്‌ാമ ഉം പാസ്പോര്‍ട്ടും ഒക്കെ കൊടുത്തു.. അത്യാവിശ്യം ബാത്ത് റൂം അവിശ്യങ്ങള്‍ എല്ലാം അവിടന്ന് കഴിച്ചു.. ഇനി മദീനയിലെ ബസ്‌ നിര്ത്തു. ബസ്‌ യാത്ര തുടര്‍ന്നു.

പരിശുദ്ധമായ ഹറമിലേക്ക് ഉള്ള യാത്രയില്‍ ഉസ്തത്  മുഹമ്മദു നബി (സ) യുടെ മദീന യാത്രയും അവിടത്തെ ജീവിതവും അവിടത്തെ യുദ്ധവും എല്ലാം വിവരിച്ചു തന്നു...

സുബിഹു ബാങ്കിനു തൊട്ടു മുമ്പ് മസ്ജിദ്‌ അല്‍ ഖുബ യില്‍ എത്തി.. അവിടെ രണ്ടു റകത്തു നമസ്കരിച്ചാല്‍ ഒരു ഉംറ യുടെ പ്രതിഫലം ലഭിക്കു മെന്നു നബി (സ) പറഞ്ഞിട്ടുണ്ട്... നബി (സ) മക്കയില്‍ നിന്നും മദീനയില്‍ എത്തിയപ്പോള്‍ നബി (സ) സഞ്ചരിച്ചിരുന്ന ഒട്ടകം മുട്ട് കുത്തിയ സ്ഥലം.

ഞങ്ങള്‍ അവിടെ ഇറങ്ങി തഹുജുടും തഹിയ്യതും (സുന്നത്ത് നമസ്കാരങ്ങള്‍) നെയ്യത് ചെയ്തു രണ്ടു രക്കഹത് നമസ്കരിച്ചു...

പത്തു മിനിട്ട് മാത്രമാണ് അവിടെ സമയം അനുവദിച്ചത്...

സുബിഹി നമസകാരത്തിന് തൊട്ടു മുമ്പ് ഞങ്ങള്‍ ഹറമില്‍ എത്തി..  നമസ്കാരം കഴിഞ്ഞു ഇരുപതു മിനിട്ടിനുള്ളില്‍ തിരിച്ചു ബസില്‍ എത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്..

അവിടെ നിന്നും ബസ്‌ സിയാറത്ത്‌ തുടങ്ങി..

ആദ്യം പോയത് ഉഹുദ് ലേക്കാണ്... അവിടെ നടന്ന യുദ്ധത്തില്‍ ഒരുപാടു സഹാബികള്‍ വഫാതയിട്ടുണ്ട് .. അവരുടെ ഖബറില്‍ സിയാറത്ത് നടത്തി.. അമ്ബൈത്ത് കാരെ നിറുത്തിയ ആ മലയില്‍ കയറി നിന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടി...  അവിടെ ആയിരുന്നല്ലോ മുസ്ലിം സൈന്യത്തിന് പരാജയം ഈറ്റ് വാങ്ങേണ്ടി വ്നന്നത്..

യുദ്ധത്തില്‍ ജയിച്ച സന്തോഷത്തില്‍ അനാമത്ത് വാരിക്കൂട്ടാന്‍ നിന്നിടത്ത് നിന്നും തന്‍റെ നിര്‍ദേശം ലഭിക്കുന്നത് വരെ മാറരുതെന്നു നബി (സ) യുടെ നിര്‍ദേശം ലഗ്ഗിച്ചതിന്റെ  ഫലം.. ഒരു പാട് സഹാബികള്‍ അവിടെ ശഹീതായി... പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ മുസ്ലിം സ്യെന്യം ജയിച്ചു എങ്ങിലും... നബി (സ) വാക്കുകളെ ധിക്കരിച്ച തിനുള്ള പരാജയം തന്നെ ആയിരുന്നു അത്..

പിന്നീട് ഞങള്‍ അവിടെ നിന്നും ഖന്ധക്കിലേക്ക് പോയി.. അവിടെ ഏഴു പള്ളികള്‍ ഉണ്ട്.. അവിടുത്തെ പുരാതനമായ ആ പള്ളിയില്‍ കയറി നമസ്കരിച്ചു..  അവിടെ ഇപ്പൊ ഒരു വലിയ പള്ളി ഉണ്ട്..

യഥാര്‍ത്ഥത്തില്‍ ഖന്ധക്കില്‍ ഒരു രക്ത ചോരിച്ച്‌ില്‍ ഉണ്ടായിരുന്നില്ല..  മുസ്ലിം സൈന്യത്തിന് നേരിടാന്‍ കഴിയുന്നതിനേക്കാള്‍ വലിയ   സൈന്യവും ആയി വരുന്ന ശത്രുക്കളെ നേരിടാന്‍ മുസ്ലിം സൈന്യം കണ്ടെത്തിയ മാര്‍ഗമായിരുന്നു കിടങ്ങ്‌ കുഴിച്ചു ശത്രുവിനെ നേരിടുക എന്നത്.. അങ്ങനെ ഒരാള്കിരങ്ങിയാല്‍ പെട്ടന്ന് കയറാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍ ഒരു കുതിരക്കും ചാടിക്കടക്കാന്‍ കഴിയാത്തത്‌ അത്രയും വീഥിയില്‍ എന്‍റെ അറിവ് ശരിയനെങ്ങില്‍ ആറു കേലോമീറെര്‍ നീളത്തില്‍ ആണ്  അത് കുഴിച്ചത്.. ശത്രുക്കള്‍ അവിടെ തടയപ്പെട്ടു.. അവര്‍ അവിടെ തമ്പടിച്ചു.. മുസ്ലിം സൈന്യത്തിന്  ഭക്ഷണവും മറ്റും കുറവായതിനാല്‍ അവര്‍ക്ക് അതികനാല്‍ പിടിച്ചു നില്‍കാന്‍ കഴിയു മയിരുന്നില്ല.. നബി(സ) അല്ലാഹു വിനോട് സുജൂദില്‍ കിടന്നു പ്രാര്‍ത്ഥിച്ചു.. നബി(സ) ശ്വാസം നിലച്ചു പോയോ എന്ന് തോന്നുന്ന വിധം  അത്ര ധീര്‍ഗമായ പ്രാര്‍ത്ഥനകള്‍ ആയിരുന്നത്രേ അത്..

ഒടുവില്‍ അല്ലാഹുവിന്റെ സഹായം വന്നെത്തി... ശത്രുക്കളുടെ ഭാഗത്ത്‌  കൊടുംകാറ്റും പേമാരിയും വര്‍ഷിച്ചു.. അവരുടെ ഹൃദയങ്ങളില്‍ ഭീതി ജനിപ്പിച്ചു...  അവരുടെ കണ്ണുകളെ അന്ധമാക്കുന്ന രീതിയില്‍ കൂരിരുട്ടിനെ നിറച്ചു കളഞ്ഞു... മുസ്ലിം സൈന്യം അവരെ ആക്രമിക്കാന്‍ അവരുടെ അടുത്ത് എത്തി എന്ന് തോനുന്ന വിധം അവര്‍ക്ക് പരിജയമുള്ള മുസ്ലിം യോദ്ധാക്കളുടെ ശബ്ദങ്ങള്‍ അവരെ കേള്‍ക്പ്പിക്ക പെട്ടു.. മുസ്ലിം സൈന്യം ആണെന്ന് കരുതി അവരില്‍ കുറെ പേര്‍  ഇരുട്ടില്‍ പരസ്പരം വെട്ടി മരിച്ചു..  അങ്ങനെ പ്രത്യക്ഷത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഇല്ലാതെ അല്ലാഹുവിന്റെ സഹായം കൊണ്ട് മാത്രം ഖന്ധക്ക്  യുദ്ധം മുസ്ലിം സൈന്യം ജയിച്ചു... അല്‍ഹംദു ലില്ലഹ്...

ഖന്ധക്കില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ  സ്ത്രീകള്‍ ഒഴികെ എല്ലാവരും പോയി സുന്നത് നമസ്കരിക്കാന്‍ പറഞ്ഞു.. സ്ത്രീകള്‍ക് നമസ്കരിക്കാന്‍ സൌകര്യമില്ലെന്നാണ് കാരണം പറഞ്ഞത്..  പന്ധിതന്‍ മാര്‍ അവരുടെ ചിന്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നു..

ഞാന്‍ എന്റെ ഭാര്യയും കുട്ടികളും ആദ്യം ആയിട്ടാണ് അവിടെ വരുന്നത്.  ഞാന്‍ അവരെ ഇറക്കി അവിടെ ഒക്കെ കാണിച്ചു കൊടുത്തു..

ആ പള്ളിയില്‍ കയറി ഞങ്ങള്‍  എല്ലാരും സുന്നത് നമസ്കരിക്കുകയും ചയ്തു..

അത്  ഉസ്താതിനു ഇഷ്ടമായില്ല എന്ന് തോനുന്നു.. പുള്ളി തിരിച്ചു എല്ലാവരും വന്നതിനു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ടതില്ല അവര്‍ക് വീടാണ് നസ്കാരത്തിന് ഉത്തമം എന്ന് പറയുന്ന ഹദീസ് പറഞ്ഞു.. ചെറിയ ഒരു പ്രസംഗവും നടത്തി..

പിന്നെ നേരെ ഹോട്ടല്‍ റൂമില്‍ ആക്കി എല്ലാവര്ക്കും ഭക്ഷണം കഴിച്ചു ഉറങ്ങുകയോ ആവിശ്യം പോലെ പള്ളിയില്‍ പോകുകയോ ചെയ്യാമെന്ന് അറിയിച്ചു..

ബസില്‍ പറഞ്ഞത് അനുസരിച്ച് ഞങള്‍ മദീനയില്‍ മറ്റു പല സ്ഥലങ്ങളും കാണുന്നതിനായി വേറെ ഒരു വണ്ടി ശരിയാക്കി തന്നിരുന്നു... ആ വണ്ടി ജുമഹ് കഴിഞ്ഞ ശേഷം വരുമെന്നും അത് കൊണ്ട് നേരത്തെ പള്ളിയില്‍ പോയികൊല്ലനും പറഞ്ഞു..

ഭക്ഷണ ശേഷം ഞങ്ങള്‍ മസ്ജിദു അല്‍ നബവി യിലേക്ക് പോയി..

സ്ത്രീകള്‍ക്ക്‌ അവിടെ പ്രത്യേകം സ്ഥലം ഉണ്ട്.. അവിടെ അവരെ ആക്കി ഞങ്ങള്‍ നബിയുടെ ഖബറിടം സന്നര്‍ശിച്ചു.. റൌള യില്‍ ഞങള്‍ കുറെ സമയം ഇരിക്കാന്‍  സ്ഥലം കിട്ടി.. അവിടെ കുറെ നമസ്കരിച്ചു പ്രാര്‍ത്ഥിച്ചു.. ജുമഹ് വരെ കഴിച്ചു കൂട്ടി...

റൌള എന്ന് പറയുന്ന സ്ഥലം നബി ഖുതുബ പറഞ്ഞിരുന്ന പഴയ മിമ്പരിനും നബിയുടെ ഖബരിനും  ഇടയില്‍ ഉള്ള സ്ഥലമാണ്‌.. ഭൂമിയിലെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം..
അവിടെ ഇരിക്കാനുള്ള ഭാഗ്യം അങ്ങനെ എനിക്കും എന്റെ കുടുംബത്തിനും കിട്ടി... എന്‍റെ പ്രാര്‍ത്ഥന അല്ലാഹു ഉത്തരം നല്‍കിയ പോലെ.. അല്‍ഹംദു ലില്ലഹ്.....

നസ്കാരം കഴിഞ്ഞു റൂമില്‍ എത്തി ഭക്ഷണം കഴിച്ചു മൂന്ന് മണി ആയപ്പോള്‍ വണ്ടി വന്നെന്ന്നു പറഞ്ഞു.. ഞങള്‍ സിയാറ തുടങ്ങി..

ഒരു ഇന്നോവ വണ്ടി ആയിരുന്നു.. ഒരു തങ്ങള്‍ ആണ് ഡ്രൈവര്‍.. അദ്ദേഹം മദീനയുടെ ചരിത്രം പറഞ്ഞു തുടങ്ങി.. ഓരോ പള്ളിയും സ്ഥലവും കാണിച്ചു തന്നു അതിന്റെ ഒക്കെ കഥകള്‍ പറഞു തന്നു..

ഖന്ധക്കിലെ ഏഴാമത്തെ പള്ളി.. ശതുക്കള്‍ അപായ പെടുത്തുമെന്നു ഭയന്ന് സഹാബികള്‍ നബി(സ) ഒളിപ്പിച്ചു വച്ച് കാവല്‍ നിന്നിരുന്ന ഗുഹ..  ഉഹുദ്‌ യുദ്ധത്തിനു മുന്നോടിയായി മുസ്ലിം സേന തമ്പടിച്ച പള്ളി...  നബി (സ) സ്നേഹിച്ച നബിയെ വളരെ അതികം സ്നേഹിച്ച ഉഹുദ്‌ മല..  ഖന്ധക്ക് യുദ്ധ സമയം നബി (സ) ക്ക് ഉണ്ടാക്കിയ ഭക്ഷണം നൂറിലധികം വരുന്ന സഹാബതിനു കൊടുക്കാന്‍ കഴിഞ്ഞ സ്ഥലം..  ആര്‍കും പൊട്ടിക്കാന്‍ കഴിയാഞ്ഞ പാറ നബി പൊട്ടിച്ചു  സ്ഥലം.. നബി(സ) ക്ക് എതിരെ കവിതകള്‍ എഴുതി പാടി നടന്ന്നു  നബിയെ കളിയാക്കി ഒടുവില്‍ സഹാബതിന്റെ കരങ്ങളാല്‍ അധിക്കപ്പെട്ട നബിയെ  വിഷമിപ്പിച്ചിരുന്ന ആളുടെ കൊട്ടാര സമാനമായ തകര്‍ന്ന ഭവനം.. മദ്യം നിരോദിച്ചതായി നബി(സ) ക്ക്  വഹിയ്‌ വന്നപ്പോള്‍ മദ്യത്തിന്‍റെ കാനുകള്‍ മരിച്ചിട്ട് അവിടെ മദ്യത്തിന്‍റെ ഒരു അരുവി രൂപപ്പെട്ടു എന്ന് പറയുന്ന മദ്യ ഷോപ്പ് ഉം ആ കിടങ്ങും.. ആ തെരുവും.. മസ്ജിദ്‌ അല്‍ നബവി നിര്‍മാണത്തിന് ഉപയോകിച്ച ആദ്യത്തെ മരം മുറിച്ചു എന്ന് പറയപ്പെടുന്ന സ്ഥലം..  ഈഥപ്പന തോട്ടങ്ങള്‍ .... വണ്ടികള്‍ നിര്തിയിട്ടല്‍ താനേ കയറ്റം കയറി പോകുന്ന കാന്ത മല എന്നറിയപ്പെടുന്ന സ്ഥലം എല്ലാം കണ്ടു രാത്രി ഒമ്പത് മണിക്ക് തിരിച്ചു റൂമില്‍ എത്തി..

ഇതില്‍ ആ തങ്ങള്‍ കാന്ത മലക്ക് ഒരുപാടു പോരിഷ പറഞ്ഞു.. ഖുറാനിലും ഹദീസിലും സൂചിപ്പിക്കാത മസ്ജിജു അല്‍ നബവിക്കു നേരെ ആകര്‍ഷണ മുള്ള ആ മല..

അതായിരുന്നു ഞങ്ങളെ കൂടുതല്‍ അത്ഭുത പ്പെടുത്തിയത്..

ഞാന്‍ ഡ്രൈവറെ ഇറക്കി നോക്കി.. വണ്ടി മല തനിയെ കയറുന്നു... ഞങ്ങള്‍ അത്ഭുത പ്പെട്ടു പോയി..

ഞങള്‍ വണ്ടി എന്‍ജിന്‍ വര്‍ക്ക്‌ ചെയ്യാതെ നൂറ്റി മുപ്പതു കിലോ മീറ്റര്‍ വെകതയില്‍ വണ്ടി ഓടിച്ചു.. എന്റെ വാപ്പ അപ്പോഴും ഗീയര്‍ നോക്കുകയായിരുന്നു... നുട്ടെരില്‍ തന്നെ അല്ലെ എന്ന്...

അവിശ്വസനീയമായ ആ കാര്യത്തിന്റെ നിജവസ്ഥ പിന്നീട് എന്റെ അനിയത്തി പറഞ്ഞു ഇന്റര്‍നെറ്റില്‍ നോക്കിയപ്പോഴാണ് മനസിലായത്..

അത് ഒരു തോന്നലാണ്..

യഥാര്‍ത്ഥത്തില്‍ അത് ഇറക്കമാണ്..

അത് പോലെ ഉള്ള മലകള്‍ ലോകത് പല സ്ഥലങ്ങളിലും ഉണ്ട്..  ഇന്ത്യയിലും ഇങ്ങനെ ഉള്ള രണ്ടു മലകള്‍ ഉണ്ട്...

ഞാന്‍ ഗൂഗിള്‍ ഏറത്ത് എടുത്തു നോക്കി ... സംഗതി അത് തന്നെ..

പക്ഷെ നേരത്തെ ആ മലയെ കുറിച്ച് അറിയാതിരുന്ന ഞങ്ങളെ തങ്ങള്‍ ശരിക്കും കുപ്പിയിലാക്കി...

എല്ലാരും നന്നാവട്ടെ... അല്ലെ..

പത്തു മണിക്ക് വീണ്ടും മദീനയില്‍ നിന്നും നബി(സ) സലാം പറഞ്ഞു   വണ്ടിയില്‍ കയറിയ ഞങള്‍ സുബിഹിക്ക് മുമ്പ് ജിദ്ദയില്‍ എത്തി ..





Wednesday, April 18, 2012

അവര്‍ പറന്നിറങ്ങി , എന്‍റെ ചിരകിന്നടിയിലേക്ക്

ഒടുവില്‍ ആ ദിവസം എത്തി.. ഏപ്രില്‍ 16.
ഒരു ശരാശരി പ്രവാസിയുടെ ആഗ്രഹം...

വിസയെടുത്തു കുടുംബത്തോടെ താമസിക്കുക..

ഇന്നവര്‍ വന്നു വിസിറ്റിംഗ് വിസയില്‍... സൗദി എയര്‍ലൈന്‍സ്‌ ഇല്‍..

എന്‍റെ മകള്‍ എന്നെ മുറുക്കി കെട്ടിപ്പിടിച്ചു...

അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു...

കൊണ്ട് വന്ന ചക്കയും, കക്ക ഇറചീം, പോത്ത് ഇറച്ചിയും എല്ലാം കഴിച്ചു..

ആ ദിവസവും കഴിഞ്ഞു പോയി..

പ്രവാസ വരികള്‍ വിരിയുമ്പോള്‍..


മഞ്ഞു തുള്ളികള്‍ ഇലകളില്‍ തുള്ളി കളിച്ചു..
കിളികള്‍ കൂട്ടില്‍ നിന്നും പുറത്തിറങ്ങി പാടുന്നു..
ഇളം വെയിലില്‍ ചടഞ്ഞു എഴുന്നേറ്റ്‌ പൂച്ച ചിണുങ്ങി..
മുറ്റത്തെ മാവില്‍ നിന്നും രാത്രി വീണ മഞ്ഞില്‍ കുളിച്ച മാമ്പഴം
പെറുക്കാന്‍ കുട്ടികള്‍ മത്സരിക്കുന്നു...

ലാസ്യം വിട്ടു മാറാത്ത അയാള്‍ എസി യുടെ തണുപ്പിലിരുന്നു എഴുന്നേറ്റ്
ബാല്കനിയില്‍ ചെന്ന് പുറത്തേക്ക് നോക്കി..
"ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റ്‌ കോട്ടകള്‍.."

Friday, February 10, 2012

സൌദിയിലെ എന്റെ ഒരു മയ്യിത്ത്‌ നമസ്കാരം..


ഉച്ച കഴിഞ്ഞതിനു ശേഷമാണ് ഓഫീസിലെ ഒരു സ്റ്റാഫ്‌ വന്നു പറഞ്ഞത്.
മൂസ മരിച്ചു...
ഞങ്ങളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സൗദി യാണ്.. കുറച്ചു പ്രായമൊക്കെ ആയിട്ടുണ്ട്..
നല്ല കറുത്ത നിറം.. നല്ലവണ്ണം തുറന്നു പിടിച്ച കണ്ണുകള്‍... അല്പം ചുവന്നിട്ടുണ്ടാകും ഇപ്പോഴും...
വലിയ വയര്‍.. , അതികം പൊക്കമില്ല.. ഞങ്ങളുടെ കമ്പനിയുടെ ഷിപ്മെന്റ് ക്ലീരെന്‍സ് എല്ലാം പുള്ളിയാണ് ചെയ്യുന്നത്...

ആളു ഭയങ്കര തമാശക്കാരനാണ്.. സൗദി ആയതിനാല്‍ ഇടക്കൊക്കെയെ ഓഫീസില്‍ വരാറുള്ളൂ...

അവസാനം ഞാന്‍ കാണുമ്പോള്‍ കയ്യില്‍ കുറെ ഇലകളുടെ കേട്ട് ഉണ്ടായിരുന്നു.... എല്ലാരോടും നടന്നു വേണമോ എന്ന് ചോദിച്ചു.. ചായയില്‍ ഇട്ടു കുടിക്കാമത്രേ.. ഞാന്‍ വേണ്ടാന്നു പറഞ്ഞു...

മഗരിബ് നമസ്കാരത്തിന് ശേഷമാണ് മയ്യത് നമസ്കാരം.. ഓഫീസില്‍ നിന്ന് ചിലര്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോ ഞാനും പോയി..

വലിയൊരു പള്ളിയിലരുന്നു നമസ്കാരം.. ഞങ്ങള്‍ അവിടെ എത്തിയപ്പോ മയ്യിത്ത്‌ കുളിപ്പിക്കുക യായിരുന്നു...

വുളു ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ കുറച്ചു പേര് നേരെ പള്ളിയില്‍ കയറി...

അതിനിടയില്‍ മരണത്തിന്റെ കോമാളി വേഷത്തെപറ്റി കുറെ സംസാരിച്ചു... ആര്‍കും തടുക്കാന്‍ പറ്റാത്ത ഒന്ന്.. ആരും ആഗ്രഹിക്കാത്ത ഒന്ന്... ജനനതെക്കാള്‍ ഉറപ്പുള്ള ഒന്ന്.. മരണം..

മറ്റൊരു ജീവിതത്തിലേക്കുള്ള ഒരു വാതില്‍...

ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു നിമിഷം പോലും നമ്മെ വിട്ടു നിന്നിട്ടില്ലാത്ത നമ്മെ വഹിച്ചു കൊണ്ട് നടന്ന ശരീരത്തെ ഉപേക്ഷിക്കുന്ന സമയം.. മരണം..

മഗരിബ് നമസ്കാര ശേഷം മറ്റൊരു റൂം തുറന്നു. അപ്പോള്‍ മയ്യത്ത്‌ കാണാമെന്നായി.. നമസ്കാരം തുടങ്ങി...

ഇവിടെ എല്ലാം വളരെ പെട്ടന്നാണ് .. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടന്ന് മറമാടുക എന്ന ഇസ്ലാമിക സിസ്റ്റം ശരിക്കും ഇവിടെ നടപ്പാക്കുന്നു.. ആളുകള്‍ മയ്യിത്ത്‌ കൊണ്ട് ഒടുകയാവും... നമസ്കരിക്കാന്‍ കൊണ്ട് പോകുമ്പോളും അവിടന്ന് മറമടാന്‍ കൊണ്ട് പോകുമ്പോളും.. ആരയൂം കത്ത് വെക്കില്ല ..

നമസ്കാരം കഴിഞ്ഞു ഞാന്‍ ഒന്ന് കാണാന്‍ ചെന്നപ്പ്പ്ഴെകും മയ്യിത്ത്‌ അമ്ബുലെന്സില്‍ കയട്ടിയിട്ടുണ്ടായിരുന്നു..

ഞങ്ങള്‍ കാറില്‍ കയറി കബരടക്കുന്നിടടതെക്ക് കുതിച്ചു... വഴി വലിയ നിശ്ചയ മുണ്ടായിരുന്നില്ല..

ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും മയ്യത് ഖബറില്‍ വച്ചിട്ടുണ്ടായിരുന്നു...

രണ്ടു തരം ഖബരാന് ഇവിടെ ഉള്ളത്.. അത് ഒരു സൗദി പറഞ്ഞു തന്നപ്പോഴാണ് മനസിലായത്..

ഒന്ന് സാദാരണ നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കുഴിച്ചു മൂടുക.. രണ്ടാമത്തേത് റൂമുകള്‍ ആണ് .. അതെ ഭൂകടിയില്‍ ആരടിയില്‍ താഴെ താഴ്ചയുള്ള ഒരു മുറി...

ഞാന്‍ അവിടെ എത്തിയപ്പോള്‍ അങ്ങനെ ഒരു മുറിയില്‍ നിന്നും മയ്യത്ത്‌ ഇറക്കി വക്കാന്‍ ഇറങ്ങിയ നാലഞ്ചു ആളുകളെ മുകളിലേക്ക് കയറ്റുകയായിരുന്നു... അപ്പോഴാണ്‌ അതില്‍ ഇത്രയും വിശാലത് അതിനുള്ളില്‍ ഉണ്ടെന്നു ഞാന്‍ മനസിലാകിഇയത്..

പിന്നീട് രണ്ടു ചെറിയ സ്ലാബ് വച്ച് എ ഖബര്‍ അടച്ചു.. കുറച്ചു മണ്ണ് അതിനു മുകളില്‍ ഇട്ടു.. പിന്നെ എല്ലാരും തൂമ്പ കൊണ്ട് കുറച്ചു മണ്ണിട്ടു..

എനിക്ക് അതിനും അവസരം കിട്ടിയില്ല..

എന്നിട്ട് എല്ലാരും ഖിബിലക്ക് നേരെ തിരിഞ്ഞു നിന്ന് പ്രതിച്ചു.. തനിയെ .. ആ മയ്യതിനു വേണ്ടി.. അധെഹതിണ്ടേ ഖബര്‍ വിശാല മാക്കി കൊടുക്കാന്‍.. തെറ്റുകള്‍ പൊരുത് കൊടുക്കാന്‍.. സ്വര്ഗാവകാശി ആക്കാന്‍..

എല്ലാവരും അവിടെ നിന്നും തിരിഞ്ഞു നടന്നു..

അവിടെ നേരത്തെ തയ്യരാകിയിരുന്ന വെള്ളം കുടിച്ചു..

അവിടെ നിന്നും പുറത്തേക്കിറങ്ങാന്‍ ഒരു ഇടനാഴി ഉണ്ടായിരുന്നു..

അവിടെ എനിക്ക് ഒരു പുതിയൊരു അനുഭവം ഉണ്ടാകുക യായിരുന്നു...

ഖബറടക്കാന്‍ വന്ന എല്ലാവരും വരിവരി ആയി നിന്ന് തുടഗുന്നു.. അപ്പോഴാണ് ഞാന്‍ ഇടനാഴിയിലേക്ക്‌ നോക്കിയത്.. അവിടെ മരിച്ച മൂസക്കയുടെ കക്കളും ബന്ധുക്കളും നന്ദി പറയാനുണ് അവിടെ നിരന്നു നില്കുന്നുണ്ടയിരുന്നു .. അവരെ എല്ലാരേയും ഓരോരുത്തരായി ചെന്ന് കെട്ടിപ്പിടിച്ചു മുത്തം കൊടുത്ത് ആശ്വസിപ്പിക്കുന്നു...

ഞാനും ആ വരിയില്‍ നിന്നു.. അതില്‍ കൂടുതലൊന്നും ആര്‍കും അവര്‍ക്ക് വേണ്ടി അപ്പോള്‍ ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് തോന്നി.. ഞാനും എല്ലാവരയൂം കെട്ടിപിടിച്ച് .. മുത്തം കൊടുത്തു... സ്നേഹം പ്രകടിപ്പിച്ചു.. അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...

പുറത്തിറങ്ങിയപ്പോള്‍ എനിക്ക് തോന്നി നമ്മുടെ നാട്ടില്‍ മരണപീട്ടാല്‍ നമ്മള്‍ ചെയ്തുകൂട്ട്ടുന്ന കാര്യങ്ങള്‍.. ...

ഇവിടെ എല്ലാം സിസ്റെമാടിക്.. പടച്ചവന്‍ പറഞ്ഞ പടി..

രാജവയാലും പാമാരനായാലും എല്ലാം ഒരേ കീഴ്വഴക്കം...

ഞങ്ങള്‍ മലയാളികള്‍ എല്ലാവരും എയ്തിനെ പറ്റിത്തന്നെ ആയിരുന്നു പിരിയും വരെ സംസാരം..

കുറച്ചു നേരം മരണത്തെ പറ്റിയും..

പിന്നെ വീണ്ടും ഈ ഭൂമിയില്‍ വെട്ടിപ്പിടിക്കനുള്ളതിനെ പറ്റി ചിന്തിച്ചു ഭൌതികതയിലെക് ഊളിയിട്ട് ...

Wednesday, January 4, 2012

മതവികാരം എങ്ങനെ ഉണ്ടാകുന്നു...?!!!!!!


എന്‍റെ ഉറ്റ സുഹൃത്ത്‌ ഒരു ഹിന്ദുവാണ്... അവന് എന്തെങ്ങിലും വേദന ഉണ്ടായാല്‍ എനിക്ക് സഹിക്കില്ല...
തിരിച്ചു അവനും...

എന്‍റെ അയല്‍വാസികളില്‍ ഹിന്ദുക്കളുണ്ട്... ക്രിസ്ത്യാനികളുണ്ട് ... അവരല്ലാത്ത ആരെങ്ങിലും ആ വീട്ടില്‍ താമസിക്കുന്നത് ഞങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നില്ല...

അവര്‍ക്കും അങ്ങനെ തന്നെ...

എല്ലാവരും ഇങ്ങനെ തന്നെ ആണ് കേരളത്തില്‍..... ,

..എന്നിട്ടും...

എവിടെ നിന്നോ വന്ന ഒരു മത വസ്ത്രക്കാരന്‍.... .., എന്തെഗിലും പറയുമ്പോള്‍.. ,,, എല്ലാരും എന്തേ... ഇങ്ങനെ..

മതത്തെ പറ്റി പറയുമ്പോള്‍ എല്ലാവരും ഭയഭക്തിയോടെ ഇരിക്കുന്നു...

പറ്റുള്ള മതത്തെ പറ്റിപരയുമ്പോള്‍ ... മുഖം ചുളിയുന്നു... ഇതു എന്തുകൊണ്ട്...

Monday, January 2, 2012

അറിവില്ലാത്ത കാര്യം പറയുമ്പോള്‍..

ആനപിണ്ടം മാത്രം മനസിലാക്കിയ ഒരാള്‍ ഒരിക്കല്‍ ആനപ്പിണ്ടം കണ്ടപ്പോള്‍.. അതാ ആന കിടക്കുന്നു എന്ന് പറയുകയും എന്നിട്ട് ആനയെ കുറിച്ച് ഒരുപാടു മോശമായി പറയുകയും ചെയ്യുന്ന പോലെ യാണ് പലരും പല കാര്യങ്ങളെ കുറിച്ചും മൈക്ക്‌ കെട്ടി ആധികാരികമായി സംസാരിക്കുന്നത്....