Sunday, December 14, 2014

ഖുര്‍ആന്‍ മലയാളം - QURAN IN MALAYALAM


ഖുര്‍ആന്‍ മലയാളം പരിപാഷ എനിക്ക് എവിടെ നിന്നോ കിട്ടിയതാണ്.

ഞാന്‍ അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

മുകളില്‍ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്തോ ഇല്ലാതെയോ എപ്പോള്‍ വേണമെങ്കിലും വായിച്ചു മനസിലാക്കാവുന്നതാണ് .



Sunday, December 7, 2014

ഇന്ത്യ ഒരു അന്വേഷണം

നമ്മുടെ ഭാരതത്തെ മുസ്ലിം രാജാക്കന്മാര്‍ വാളുകൊണ്ട് ജനങ്ങളെ  ഇസ്ലാം മിലേക്ക്  മതം മാറ്റിയിരുന്നു എന്ന് ഒരുപാടു കേള്‍ക്കുന്നു.  

ഇത് പിന്നെയും കേട്ടപ്പോള്‍ എന്‍റെ മനസ്സില്‍ വന്നത്  പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്‍റെ ഒരു ടീച്ചര്‍  ക്ലാസില്‍ പറഞ്ഞ ഒരു കാര്യമാണ്. അത് ഇങ്ങനെ ഞാന്‍ ഓര്‍ക്കുന്നു..

" വാളുകൊണ്ട്  മുസ്ലിം രാജാക്കന്മാര്‍ ഇസ്ലാം മതം ഇന്ത്യയില്‍ പ്രച്ചരിപ്പിക്ക്കാന്‍ ശ്രമിച്ചു എങ്കില്‍ ഇന്ത്യ ഇന്ന്, ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്രം ആയിരുന്നേനെ !!" എന്നാണ്.  ഇത് പറഞ്ഞത് ഒരു മുസ്ലിം ആയ ടീച്ചര്‍ അല്ല.

അന്ന് അതിനെ കുറിച്ച് ഒന്നും കൂടുതല്‍ ചിന്തിച്ചില്ല. 

ഇന്ന് എന്തുകൊണ്ട് അന്നു അദ്ദേഹം അങ്ങനെ പറഞ്ഞു എന്ന് ഞാന്‍ വെറുതെ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്തപ്പോ ആദ്യം തന്നെ കിട്ടിയത് മുഗള്‍ രാജവംശത്തെ കുറിച്ചാണ്..

കുറച്ചു കാലമൊന്നും അല്ല അവര്‍ ഇന്ത്യ ഭരിച്ചത് .. 1525 - 1858 AD വരെ...

ഏകദേശം 333 വര്‍ഷക്കാലം. 

അതൊരു ചെറിയ കാലം അല്ല.  കാരണം ഒരു അധികാരവും ഇല്ലാതിരുന്ന മുഹമ്മദ്‌ നബി (സ) നുബൂവത്ത് ( ദൈവിക സന്ദേശം ) കിട്ടി കേവലം 23 വര്‍ഷക്കാലം കൊണ്ടാണ് അറേബ്യ മുഴുവന്‍ ഇസ്ലാമിനെ ഉയര്‍ത്തി കൊണ്ട് വന്നത്  എന്ന് ഒര്കണം.   

മാത്രവ്രും അല്ല മുഗള്‍ രാജ്യം  അത്ര ചെരുതോന്നും ആയിരുന്നും ഇല്ല..  ഇന്നത്തെ ഇന്ത്യയുടെ തിനെക്കള്‍ വലുത്. ഇന്നത്തെ ഭാരതത്തിന്റെ 90 ശതമാനം തന്നെ അവരുടെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു.  അവര്‍ രാജ്യത്തിന്‌ ഒരുപാടു സംഭാവനകളും നല്‍കിയിട്ടുണ്ട്.


അന്ന് നമ്മുടെ രാജ്യം ഭരിച്ചിരുന്ന മുഗള്‍ സാമ്രാജ്യത്തിന്റെ രാജാക്കന്മാര്‍ ആരെന്നും അറിയണ്ടേ. 
അവരുടെ വിവരങ്ങള്‍ വികി പീഡിയ യുടെ ബലത്തില്‍ ഗൂഗിള്‍  തന്നത് അത് പോലെ വായിച്ചെടുക്കാം.












ഞാന്‍ വിശ്വസിക്കുന്ന ഇസ്ലാം അടിച്ചു ഏല്പിക്കാന്‍ ഉള്ളതല്ല. മറിച്ച് മനസിലാക്ക്നും സ്വന്തം സൃഷ്ടാവിനെ തിരിച്ചറിഞ്ഞു അവനു കീഴ്പെട്ടു ജീവിക്കലുമാണ്.  

ഞാന്‍ വിശ്വസിക്കുന്ന ഇസ്ലാം ഒരു 'മതം' എന്ന് പറഞ്ഞു  ചുരുക്കി കളയാന്‍ ഉള്ളതല്ല.  മറിച്ച് അതൊരു ജീവിത സംഹിത ആണ്.

ഒരു മുസ്ലിമിന്റെ എന്നത്തേയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ഇസ്ലാമിനെ അറിയിക്കുക എന്നുള്ളത് മാത്രമാണ്.  മറ്റുള്ളവര്‍ അത് സ്വീകരിക്കുക എന്നുള്ളത് ദൈവം ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ തന്നെ ഇടപെട്ട് നടത്തുന്നതാണ്.

പ്രവാചകന്‍ മാരുടെ വരെ ഉത്തരവാദിത്തം അത്രമാത്രമേ ദൈവം ഏല്പിച്ചു കൊടുത്തിട്ടുള്ളൂ.

അതിനേക്കാള്‍ ഉപരി ( നിര്‍ബന്ധിച്ചു കൊണ്ടുള്ള മതം മാറ്റം ) ആരെങ്കിലും ചെയ്യുന്നുന്ടെങ്ങില്‍ അവനില്‍ ദൈവ കോപം ഉള്ളത് തന്നെ. കാരണം അവന്‍ ധിക്കാരം പ്രവര്‍ത്തിച്ചു.. ആരോട്.. സര്‍വ ലോക രക്ഷിതാവായ അല്ലാഹുവിനോട്..

യഥാര്‍ത്ഥ വിജ്ഞാനം ദൈവം നമുക്ക്‌ ഏവര്‍ക്കും പ്രധാനം ചെയ്യുമാറാകട്ടെ.