Wednesday, February 5, 2014

കഴുകന്മാര്‍.. വളയുമ്പോള്‍..


പ്രമാദമായ ആ കേസിന്‍റെ വിധി ഇന്നായിരുന്നു..

അവര്‍ രക്ഷപ്പെട്ടു...

കോടതിയില്‍ നിന്നും വേദനിക്കുന്ന മനസും ശരീരവും...

ഒരിറ്റ് കണ്ണുനീര് പോലും പുറത്തു വരാതെ...

പുറത്തിറങ്ങി...

പലതരത്തില്‍ തുറിച്ചു നോക്കുന്ന യന്ത്ര കണ്ണും ആയി..

അവര്‍ പാഞ്ഞടുത്തു...

"എന്താണ് എന്താണ് നിങ്ങള്‍ക്ക്‌ പറയാനുള്ളത്.."

കഴക്കുന്ന ആ തൊണ്ട പറയനായ്‌ തുടിച്ചു...

"പാതി വെന്ത ശരീരത്തിലെ ജീവന്  ...  ചുറ്റും കൂടിയ കഴുകന്മാരോട് ...

എന്ത് പറയാന്‍..!!

  ഈ ഭൂമിയില്‍ നിങ്ങളുടെ വയര്‍ എങ്ങിലും ..

എന്‍റെ ശരീരത്തിന്  നിറക്കാന്‍ കഴിഞ്ഞെങ്ങില്‍...!!"