Saturday, October 26, 2013

അബഹ ഒരു യാത്രാ അനുഭവം.. A trip to Abaha.

ജിദ്ദ യില്‍ആണ്  ഇന്‍റെ താമസം..

വലിയ പെരുന്നാളിന് ഞങ്ങള്‍ക്ക്‌  ഏഴു ദിവസം അവധി ഉണ്ട്..  ആദ്യത്തെ മൂന്നു ദിവസം അങ്ങനെ പോയി .  പെട്ടന്നാണ് ഒരു ഫ്രണ്ട് വിളിച്ചു അബഹ ക്ക് ഒരു ട്രിപ്പ്‌ പോയാലോ എന്ന് ചോദിച്ചത്.  എന്നാല്‍ പോവാന്ന് ഞാനും പറഞ്ഞു..

അങ്ങനെ ഒക്ടോബര്‍ പതിനാറിന് കാലത്ത്‌ ഒമ്പത്‌ മണിക്ക് ഞങ്ങള്‍ ജിദ്ദ യില്‍ നിന്നും രണ്ടു വണ്ടി കളില്‍ ആയി ഞങ്ങള്‍ പുറപ്പെട്ടു.  നല്ല  കാലാവസ്ഥ ആയിരുന്നു. ഒറ്റ അടിക്കു അബഹയില്‍ എത്താം എന്നൊന്നും പ്ലാന്‍ ഉണ്ടായിരുന്നില്ല..  ഞങ്ങള്‍  മൂന്ന്‍ ഫാമിലി ഉണ്ടായിരുന്നു .  അതില്‍ ഏഴു കുട്ടികളും. 

പോകുന്ന വഴിയില്‍ ഞങ്ങള്‍ GPS നോക്കി നല്ല സ്ഥലത്തൊക്കെ നിര്‍ത്തി ഒരു തണലില്‍ പായ വിരിച്ചു കയ്യില്‍ കരുതി യിരുന്ന ഭക്ഷണം എല്ലാരും കൂടി കഴിച്ചു.  നല്ല ഒരു അനുഭവം തന്നെ ആയിരുന്ന്നു..





അബഹ  ജിദ്ദ റൂട്ടില്‍ മെയിന്‍ പ്രോബ്ലം ആയി പറയാറുള്ളത്‌  ഒട്ടകം വട്ടം ചാടലും മണല്‍ കാറ്റും പിന്നെ കുന്നു കയറ്റവും തന്നെ ആണ്.

ഞങ്ങള്‍  കണ്ട നല്ല മരുഭൂമിയില്‍ ഇറങ്ങി കുറച്ചുഫോട്ടോ എടുത്തു..  ഷൂ ഇട്ടു മണലില്‍ ഇറങ്ങിയാല്‍ അതില്‍നിറയെ മണ്ണ് നിറയും.. അത് ഇടേണ്ട എന്ന് വച്ചല്ലോ കാല് പോള്ളിയത് തന്നെ.  :)

ഒടുവില്‍ രാത്രി പതിനൊന്നു മണി ആയപ്പോ ഞങ്ങള്‍ ഖമിസില്‍ എത്തി..  അബഹ കഴിഞ്ഞു വേണം ഖമിസില്‍ എത്താന്‍.. ഞങ്ങളുടെ ഓഫീസിന്റെ ബ്രാഞ്ച് അവിടെ ഉള്ളത് കൊണ്ടാണ് അങ്ങോട്ട്‌ പോയത്‌.  അവിടെ ആയിരുന്നു ഞങ്ങള്‍ താമസം ശരിയാക്കിയിരുന്നതു..

പിറ്റേ ദിവസം കാലത്ത് റൂംഒഴിഞ്ഞു ഞങ്ങള്‍ ആദ്യംപോയത്  അല്‍ ഹബുല എന്ന സ്ഥലത്തേക്ക് ആണ്. അത് ഒരു ഹില്‍ ടോപ്‌ ഏരിയ ആണ്..  പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന അവിടെക്ക് പോകുന്ന വഴിയില്‍ പലയിടങ്ങളിലായി മണ്ണ് കൊണ്ട് ഉണ്ടാക്കിയ കുറെ ലാന്‍ഡ്‌ പാര്‍ക്കുകള്‍ കാണാം.  കുട്ടുസന്റെ വീട് എന്നാണ് കുട്ടികള്‍ അത് കണ്ടു പറഞ്ഞിരുന്നത്.


അവിടെ മലകളുടെ ഇടുക്കില്‍ ഒരു ഗ്രാമം ഉണ്ട്.  അവിടേക്ക് എത്താന്‍ റോപ് വേ  വഴി മാത്രമേ എത്താന്‍ കഴിയു.  ഒരാള്‍ക്ക് അറുപതു റിയാല്‍ ആണ് ചാര്‍ജു.  ഞങ്ങള്‍ എല്ലാവര്ക്കും ടിക്കറ്റ്‌ എടുത്തു.. വലിയവര്‍ക്കു മാത്രേ എടുക്കേണ്ടി ഉണ്ടായിരുന്നോല്ല്.  പക്ഷെ എടുത്തു പോയി..



അവിടെ ഗ്രാമത്തില്‍ ചെറിയപൂന്തോട്ടംവും (അങ്ങനെ പറയാമോ എന്നറിയില്ല ) ചെറിയ കല്ലുകള്‍ അട്ടിയിട്ടു കൊണ്ട് ഉണ്ടാക്കിയ ചുവരോട് കൂടിയ സുപ്ര വിരിച്ചിട്ടുള്ള ചെറിയ മുറികളും  മാത്രമേ അവിടെ കാണാന്‍ കഴിഞ്ഞ ഉള്ളു .   പക്ഷെ അവിടെ നിന്നും നല്ല വ്യൂ കിട്ടിയിരുന്നു. വാലി വ്യൂ.. അത് അതി മനോഹരം തന്നെ ആണ്.. പക്ഷെ അവിടെ കുറച്ചു കയറ്റം കയറുമ്പോഴേക്കും നമ്മള്‍ അകെ തളരും..ഓക്സിജന്‍ ന്റെ കുറവ് ആണ് കാരണം.

ഞങ്ങള്‍ പിന്നീട് അവിടെ നിന്നും ഒരു രണ്ടു കിലോ മീറ്റര്‍കഴിഞ്ഞുള്ള ഒരു മലയില്‍ കയറി വണ്ടി നിര്‍ത്തി.. അതായിരുന്നു ഞങളുടെ അബഹ ട്രിപ്പ്‌ ലെ നല്ല കാഴ്ച്ച.  അവിടെ ഞങ്ങള്‍ കുറച്ചു സമയം അങ്ങനെ കഴിച്ചു കൂട്ടി..  ഫോട്ടോ എടുക്കല്‍ ആയിരുന്നു മെയിന്‍ പരിപാടി..





അവിടെ നിന്നും മടങ്ങി ഞങ്ങള്‍ ഒരു ഹോട്ടലില്‍റൂം എടുത്തു.. ഉച്ച ഭക്ഷണം കഴിച്ചു ഒന്ന് മയങ്ങി.. വയ്കുന്നേരം ഞങ്ങള്‍ അല്‍ സൂദ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.. അവിടെ എത്തിയപ്പോ രാത്രി ആയിരുന്നു.  നല്ല മരം കോച്ചുന്ന തണുപ്പ് ആയിരുന്നു അവിടെ. എല്ലാവരും അവിടെ തീ കത്തിച്ചാണ് ഇരിക്കുന്നത്.. ഞങ്ങള്‍ എല്ലാരും സെക്ടര്‍ ധരിച്ചു.  അവിടെ കുറെ നേരം സംസാരിച്ചും കുട്ടികളോട് കളിച്ചും സമയം കളഞ്ഞു..

പിന്നീട് അവിടെ നിന്നും ഞങ്ങള്‍ ഗ്രീന്‍മൌന്റൈന്‍ കാണാന്‍ പോയി. രാത്രി ആ മല കാണാന്‍ നല്ല ഭംഗി ആണ്. അവിടെ റോപ് വെ ഉണ്ടെങ്കിലും കയറിയില്ല.. ആ മലയിലേക്കുള്ള കയറ്റം ഇത്തിരി സാഹസം തന്നെ ആണ്.  അബഹ പോകുംബൂല്‍ എപ്പോഴും ഡ്രൈവര്‍ ഒരു സാഹസികന്‍ തന്നെ ആവുന്നതാണ് നല്ലത്.  നല്ല ഫുഡ്‌ കോര്‍ട്ട് ഉം ചരിയ രൌ മുസിയവും അവിടെ ഉണ്ട്.. രാത്രി അവിടെ നിന്നും സിറ്റി കണ്ടു അസ്വതിക്കുന്നവ്ര്‍ക്ക് നല്ല വ്യൂ അവിടെ നിന്നും കിട്ടും.



ഞങ്ങള്‍ക്ക് കൃത്യമായറൂട്ട് മാപ്പ് ഉണ്ടായിരുന്നില്ല.. ഗൂഗിള്‍ മാപ്പ് നോക്കി പോകുക ആയിരുന്നു.. ഞങ്ങള്‍ അവിടെ നിന്നും തിരിച്ചപ്പോഴാണ് അവിടെ റോപ്പ് വേ ഒക്കെ കണ്ടത്. പിറ്റേന്ന് പകല്‍ കാലത്ത് വന്നു അവിടെ പോവാം എന്ന് പറഞ്ഞു ഞങ്ങള്‍ റൂമിലേക്ക്‌ തിരിച്ചു പോന്നു..

ആണ് രാത്രി ശരിക്ക് ഒന്ന്ഉറങ്ങാന്‍ പറ്റിയില്ല.  സംഗതി  ത്രീ സ്റാര്‍ ഹോട്ടല്‍ ഒക്കെ ആയിരുന്നു. നിര്‍ഭാഗ്യ വച്ചാല്‍ ഒരു സൗദി ഞങ്ങളുടെ റൂം ടെ തൊട്ടു അടുത്ത റൂമില്‍ മരിച്ചു.  ഹാര്‍ട്ട്‌ അറ്റാക്ക് ആയിരുന്നു.. പക്ഷെ പോലീസും കരച്ചിലും ബഹളം ഒക്കെ കഴിഞ്ഞപ്പോ സംഗതി മൂന്നു മണി കഴിഞ്ഞു.

കാലത്ത്  പിന്നെ എഴുന്നെന്ന്റ്റ്‌ റൂ ഒഴിഞ്ഞു പോരുമ്പോള്‍ ഒമ്പത് മണി കഴിഞ്ഞു.  ഫുഡ്‌ കഴിച്ചു കഴിച്ചപ്പോ ആണ് അവിടെ അവള്‍ പറഞ്ഞത് ഇപ്പൊ ജുമഹ നമസ്കാരം ആവും എന്ന് .  അങ്ങനെ കുട്ടികളെ ഒരു പാര്‍ക്കില്‍ കളിയ്ക്കാന്‍ വിട്ടിട്ട് ഞങ്ങള്‍ അടുത്ത പള്ളിയില്‍ നമസ്കരിക്കാന്‍ പോയി.


അത്  കഴിഞ്ഞു ഉച്ച ഭക്ഷണവും കഴിഞ്ഞു ഞ്ഗങ്ങള്‍ അല്‍ സൂദ യില്‍ എത്തുമ്പോള്‍ സമയം രണ്ടു കഴിഞ്ഞിരുന്നു.  അവിടെ ആദ്യം അവിടത്തെ ടോപ്‌ സ്ഥലത്ത് നിന്ന് വാലി വ്യൂ കണ്ടു.. ഫോട്ടോ എടുക്കലോക്കെ കഴിഞ്ഞു ഞങ്ങള്‍ റോപ്പ് വേ കയറി.



അല്‍  സൂദ യും അല്‍ ഹബല യും ശരവത്ത്മലനിരകളില്‍ പെടുന്ന മലകള്‍ ആണ്.  ശരവത്ത് മലനിര തുടങ്ങുന്നത് അങ്ങ് ജോര്‍ദാന്‍ ബോടെര്‍ തുടങ്ങി സൗദി അറേബ്യ ക്രോസ് ചെയ്തു യാമെന്‍ വരെ നീണ്ടു കിടക്കുന്നു.



ശരവത്ത് മലനിരകളില്‍ഏറ്റവും ഉയരം കൂടിയ മല യാണ് അല്‍ സൂദ..  അവിടത്തെ റോപ് വെ തന്നെ ആവണം  സൌദിയിലെ ഏറ്റവും നീളവും ഉയരവും കൂടിയത്.  മൂന്നു കിലോ മീറ്റര്‍ നീളത്തില്‍ മൂവായിരം മീറ്റര്‍ ഉയരവും ഉണ്ടു അതിനു.  അത് പത്തു മിനിട്ട് കൊണ്ട് കവര്‍ ചെയ്യും.

അവിടത്തെഏതെങ്കിലും തോട്ടം ഒക്കെ കാണണം എന്നൊക്കെ ഉണ്ടായിരുന്നു എങ്ങിലും ഒന്നിനും സമയം കിട്ടിയില്ല.  ഒടുവില്‍ നാലര മണിയോടെ ഞങ്ങള്‍ അവിടെ നിന്നും തിരിച്ചു പുറപ്പെട്ടു. ഞങ്ങള്‍ തിരുച്ചു ചുരം ഇറങ്ങി ആണ്എളുപ്പ വഴിക്ക് പോന്നത്.  അത് വളരെ അപകടം പിടിച്ച വഴി ആണെന്ന് എല്ലാരും പറഞ്ഞെങ്കിലുംഎനിക്ക് ഡ്രൈവിംഗ് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. തുടക്കം മുതല്‍ തന്നെ അവിടെ നിറയെ കുരങ്ങള്‍ മാരും കുറച്ചു കൂടി ഇറങ്ങിയപ്പോ കഴുകന്മാരെയും കാണാമായിരുന്നു.


തുടക്കത്തില്‍ തന്നെചുരം ഗിയറില്‍ ഇറക്കണം എന്നാ ബോര്‍ഡ്‌ എഴുതി വച്ചിരുന്നു.  എന്റേത് ഓടോമാട്ടിക് വണ്ടി ആയിരുന്നു.  ഞാന്‍ D2 ഗിയര്‍ ഇട്ടാണ് വണ്ടി ഓടിച്ചിരുന്നത്.  പക്ഷെ ഹെയര്‍ പിന്‍ വളവില്‍ ഒക്കെ ഞാന്‍ ബ്രേക്ക്‌ ഉപയോഗിച്ചിരുന്നു.  മല പകുതി ഇറങ്ങി കഴിഞ്ഞു ഞാന്‍ ബ്രേക്ക്‌ പിടിച്ചപ്പോള്‍ വണ്ടിക്കു സ്പീഡ്‌ കൂടുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു. അതെ ബ്രേക്ക്‌ നഷ്ടപ്പെട്ടിരിക്കു..


ഞാന്‍ തെഴെക്ക്നോക്കി ബ്രേക്ക്‌ തന്നെ അണ് ഞാന്‍ ചവിട്ടുന്നത് എന്ന് ഉറപ്പു വരുത്തി.  ദൈവത്തി ന്റെ പ്രത്യക ഇടപെടല്‍ ഞാന്‍ അപ്പോള്‍ ഒട്ടും ഭയപ്പെട്ടില്ല.  വണ്ടിയുടെ സ്പീഡില്‍ ഞാന്‍ അതിനെ കന്റോള്‍ ചെയ്തു.  താഴെ ഒരു പെട്രോള്‍ പമ്പ് കണ്ടു. അവിടെ വരെ എങ്ങനെ എങ്ങിലും എത്തിയാല്‍ രക്ഷപ്പെടാം എന്ന് മനസ്സില്‍ വിചാരിച്ചു.  പക്ഷെ ഞാന്‍ ഹാന്‍ഡ്‌ ബ്രേക്ക്‌ പിടിച്ചു വലിച്ചു വക്കുന്നത് കണ്ടപ്പോ എന്റെ ഫ്രണ്ട് നു കര്യം മനസിലായി.. ഞാന്‍ പറഞ്ഞു ബ്രേക്ക്‌ പോയി.. സ്ത്രീകളോട് പറയണ്ട.. ഞാന്‍ നോക്കട്ടെ.. ഞാന്‍ ഗെയര്‍ ഡൌണ്‍ ചെയ്തു ലോവര്‍ ഇല്‍ ഇട്ടു.

പെട്ടന്ന് ഒരു ജീപ്പ് എന്റെ വണ്ടി ഓവര്‍ ടേക്ക് ചെയ്തു അത് പെട്ടന്ന് തന്നെ ബ്രേക്ക്‌ പിടിച്ചു.  എന്റെ മുന്നില്‍ വേറെ മാര്‍ഗം ഒന്നും ഉണ്ടായില്ല. ഞാന്‍ അസിലെട്ടര്‍ കൂടി അവനെ കവര്‍ ചെയ്യാന്‍ ശ്രമിച്ചു.. പെട്ടന്ന്  എതിര്‍ ദിശയില്‍ നിന്നും മറ്റൊരു കാര്‍ കയറി വന്നു.. നേരിയ മലം ചെരിവ് റോഡില്‍ അതിനു സൈഡ്  കൊടുക്കാനുള്ള സ്പേസ് ഉണ്ടായിരുന്നില്ല..  വണ്ടി കയറ്റി എടുത്ത എനിക്ക് ലൈറ്റ് ഇട്ടു ഹോണ്‍ അടിച്ചു മുന്നോട്ടു പോകാന്‍ അല്ലാതെ വേറൊന്നിനും പറ്റുമായിരുന്നില്ല..  വണ്ടി ഇടിക്കും എന്ന് ഉറപ്പായപ്പോള്‍ എല്ലാവരും നീണ്ട നിലവിളി  ആയിരുന്നു..   പക്ഷെ ദൈവം അവിടെയും ഞങ്ങളെ കൈവെടിഞ്ഞില്ല .  എതിരെ വന്ന വണ്ടി പെട്ടന്ന് ഇരുത്തി.  കിട്ടിയ ചെറിയ ഗ്യാപ്പില്‍ കൂടി ഞാന്‍ വണ്ടി കടത്തി എടുത്തു.  അവിടെ ഒരു പോലീസ് ചെക്ക്‌ പോസ്റ്റ്‌ ആയിരുന്നു.  പെട്ടന്ന് വണ്ടി ഹമ്പ് ചാടി  കുറച്ചു കൂടി സ്ലോ ആയി.  പെട്ടന്ന് വലതു വശത്ത് ചെറിയ ഒരു സ്പേസ് കണ്ടു ഞാന്‍ വണ്ടി അങ്ങോട്ട്‌ തിരിച്ചു..  തൊട്ടു അപ്പുറം കണ്ണ് എത്താത്ത കൊക്ക ആയിരുന്നു.. എല്ലാരും പിന്നേം കരച്ചില്‍ തന്നെ.   ഞാന്‍ അവിടെ ഉണ്ടായിരുന്ന ചെറിയ പൊക്കത്തില്‍ വണ്ടി കയറ്റി കൊക്കയുടെ അരികില്‍ കൂടി വണ്ടി കയറ്റി ഒടുവില്‍ വണ്ടി തനിയെ നിന്നു. ഞാന്‍ വണ്ടി ഓഫ്‌ ആക്കി. ഓടി വന്ന പോലീസ് കാരും യാത്രക്കാരും വണ്ടിയുടെ ടയറിന് താഴെ കല്ലുകള്‍ കൊണ്ട് വന്നു ഇട്ടു.

എല്ലാരും എന്നെ വഴക്ക് പറയും എന്നാണ് ഞാന്‍ കരുതിയത്‌.  പക്ഷെ ആരും എന്നെ കുറ്റപ്പെടുത്തിയില്ല.  ഞങ്ങളെ സമദാനി പ്പിക്കാന്‍  ആണ് ശ്രമിച്ചത്‌..

ഒരു സീനിയര്‍ ഓഫീസിര്‍ വന്നു വണ്ടി നോക്കി.  ഒരു മണികൂര്‍ കഴിഞ്ഞു അദ്ദേഹം വന്നുചെക്ക്‌ ചെയ്ത ശേഷം പോകാം എന്ന് അറിയിച്ചു.. വണ്ടിയുടെവീല്‍ ഒക്കെ ചുട്ടു പഴുത്തിരുന്നു.

ഏറ്റവും താഴെ ഉള്ള ഗിയറുകള്‍ മാറ്റി മാത്രമേ വണ്ടി ഓടിക്കാവു എന്ന്  അദ്ദേഹം എന്നെ ഓര്‍മിപ്പിച്ചു.  എന്നും ഞാന്‍ അദ്ദേഹത്തെ നന്ദി യോടെ ഓര്‍ക്കും..

ആരെങ്കിലും  ഇറക്കത്തില്‍ എങ്ങനെ ആണ് വണ്ടി ഓടിക്കേണ്ടത് എന്ന് എന്നോട് ചോദിച്ചു ഇരുന്നു എങ്കില്‍ ഞാന്‍ അവരോടു പറയുമായിരുന്നു.  ഇതു ഗിയറില്‍ ആണോ മുഗളില്‍ കയറുന്നത് ആ ഗിയറില്‍ തന്നെ വേണം ഇറങ്ങാനും എന്ന്..  പക്ഷെ അങ്ങിനെ ചെയ്യാതെ ബ്രേക്ക്‌ പിടിച്ചാല്‍ ബ്രേക്ക്‌ പോകും എന്ന് ആരും എന്നെ പടിപ്പിചിരുന്നില്ല.  എനിക്ക് അറിയില്ലാരുന്നു..

ഈ  യാത്രയില്‍ ഞാന്‍ പഠിച്ച പാഠം :  ഒരിക്കലും ചുരം ഇറങ്ങുമ്പോള്‍ ബ്രേക്ക്‌ പിടിക്കരുത്. ഗിയറില്‍ വേണം വണ്ടി ഇറക്കാന്‍.  ആരെങ്കിലും മുന്നില്‍ ബ്രേക്ക്‌ പിടിച്ചാല്‍ ഇല്ലാതെ വണ്ടി സ്ലോ ചെയ്യാന്‍ വേണ്ടി ഒരിക്കലും ബ്രേക്ക്‌ പിടിക്കരുത്. അപകടം വലുതായിരിക്കും.

അങ്ങനെ ഒരു മണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.. പിന്നീടുള്ള ഉറക്കം ഞാന്‍ ഗിയറില്‍ ആണ് ഇറക്കിയത്.

ദൈവത്തിന് സ്തുതി.. ഞങ്ങള്‍ ജിദ്ദയില്‍ തിരിച്ചു സുഗമായി എത്തി..