ഒടുവില്‍ ആ ദിവസം എത്തി.. ഏപ്രില്‍ 16.
ഒരു ശരാശരി പ്രവാസിയുടെ ആഗ്രഹം...
വിസയെടുത്തു കുടുംബത്തോടെ താമസിക്കുക..
ഇന്നവര്‍ വന്നു വിസിറ്റിംഗ് വിസയില്‍... സൗദി എയര്‍ലൈന്‍സ് ഇല്‍..
എന്‍റെ മകള്‍ എന്നെ മുറുക്കി കെട്ടിപ്പിടിച്ചു...
അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു...
കൊണ്ട് വന്ന ചക്കയും, കക്ക ഇറചീം, പോത്ത് ഇറച്ചിയും എല്ലാം കഴിച്ചു..
ആ ദിവസവും കഴിഞ്ഞു പോയി..
Wednesday, April 18, 2012
പ്രവാസ വരികള്‍ വിരിയുമ്പോള്‍..

മഞ്ഞു തുള്ളികള്‍ ഇലകളില്‍ തുള്ളി കളിച്ചു..
കിളികള്‍ കൂട്ടില്‍ നിന്നും പുറത്തിറങ്ങി പാടുന്നു..
ഇളം വെയിലില്‍ ചടഞ്ഞു എഴുന്നേറ്റ് പൂച്ച ചിണുങ്ങി..
മുറ്റത്തെ മാവില്‍ നിന്നും രാത്രി വീണ മഞ്ഞില്‍ കുളിച്ച മാമ്പഴം
പെറുക്കാന്‍ കുട്ടികള്‍ മത്സരിക്കുന്നു...
ലാസ്യം വിട്ടു മാറാത്ത അയാള്‍ എസി യുടെ തണുപ്പിലിരുന്നു എഴുന്നേറ്റ്
ബാല്കനിയില്‍ ചെന്ന് പുറത്തേക്ക് നോക്കി..
"ചുട്ടുപൊള്ളുന്ന കോണ്‍ക്രീറ്റ് കോട്ടകള്‍.."
Subscribe to:
Posts (Atom)