
ഉച്ച കഴിഞ്ഞതിനു ശേഷമാണ് ഓഫീസിലെ ഒരു സ്റ്റാഫ് വന്നു പറഞ്ഞത്.
മൂസ മരിച്ചു...
ഞങ്ങളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സൗദി യാണ്.. കുറച്ചു പ്രായമൊക്കെ ആയിട്ടുണ്ട്..
നല്ല കറുത്ത നിറം.. നല്ലവണ്ണം തുറന്നു പിടിച്ച കണ്ണുകള്‍... അല്പം ചുവന്നിട്ടുണ്ടാകും ഇപ്പോഴും...
വലിയ വയര്‍.. , അതികം പൊക്കമില്ല.. ഞങ്ങളുടെ കമ്പനിയുടെ ഷിപ്മെന്റ് ക്ലീരെന്‍സ് എല്ലാം പുള്ളിയാണ് ചെയ്യുന്നത്...
ആളു ഭയങ്കര തമാശക്കാരനാണ്.. സൗദി ആയതിനാല്‍ ഇടക്കൊക്കെയെ ഓഫീസില്‍ വരാറുള്ളൂ...
അവസാനം ഞാന്‍ കാണുമ്പോള്‍ കയ്യില്‍ കുറെ ഇലകളുടെ കേട്ട് ഉണ്ടായിരുന്നു.... എല്ലാരോടും നടന്നു വേണമോ എന്ന് ചോദിച്ചു.. ചായയില്‍ ഇട്ടു കുടിക്കാമത്രേ.. ഞാന്‍ വേണ്ടാന്നു പറഞ്ഞു...
മഗരിബ് നമസ്കാരത്തിന് ശേഷമാണ് മയ്യത് നമസ്കാരം.. ഓഫീസില്‍ നിന്ന് ചിലര്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോ ഞാനും പോയി..
വലിയൊരു പള്ളിയിലരുന്നു നമസ്കാരം.. ഞങ്ങള്‍ അവിടെ എത്തിയപ്പോ മയ്യിത്ത് കുളിപ്പിക്കുക യായിരുന്നു...
വുളു ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ കുറച്ചു പേര് നേരെ പള്ളിയില്‍ കയറി...
അതിനിടയില്‍ മരണത്തിന്റെ കോമാളി വേഷത്തെപറ്റി കുറെ സംസാരിച്ചു... ആര്‍കും തടുക്കാന്‍ പറ്റാത്ത ഒന്ന്.. ആരും ആഗ്രഹിക്കാത്ത ഒന്ന്... ജനനതെക്കാള്‍ ഉറപ്പുള്ള ഒന്ന്.. മരണം..
മറ്റൊരു ജീവിതത്തിലേക്കുള്ള ഒരു വാതില്‍...
ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു നിമിഷം പോലും നമ്മെ വിട്ടു നിന്നിട്ടില്ലാത്ത നമ്മെ വഹിച്ചു കൊണ്ട് നടന്ന ശരീരത്തെ ഉപേക്ഷിക്കുന്ന സമയം.. മരണം..
മഗരിബ് നമസ്കാര ശേഷം മറ്റൊരു റൂം തുറന്നു. അപ്പോള്‍ മയ്യത്ത് കാണാമെന്നായി.. നമസ്കാരം തുടങ്ങി...
ഇവിടെ എല്ലാം വളരെ പെട്ടന്നാണ് .. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടന്ന് മറമാടുക എന്ന ഇസ്ലാമിക സിസ്റ്റം ശരിക്കും ഇവിടെ നടപ്പാക്കുന്നു.. ആളുകള്‍ മയ്യിത്ത് കൊണ്ട് ഒടുകയാവും... നമസ്കരിക്കാന്‍ കൊണ്ട് പോകുമ്പോളും അവിടന്ന് മറമടാന്‍ കൊണ്ട് പോകുമ്പോളും.. ആരയൂം കത്ത് വെക്കില്ല ..
നമസ്കാരം കഴിഞ്ഞു ഞാന്‍ ഒന്ന് കാണാന്‍ ചെന്നപ്പ്പ്ഴെകും മയ്യിത്ത് അമ്ബുലെന്സില്‍ കയട്ടിയിട്ടുണ്ടായിരുന്നു..
ഞങ്ങള്‍ കാറില്‍ കയറി കബരടക്കുന്നിടടതെക്ക് കുതിച്ചു... വഴി വലിയ നിശ്ചയ മുണ്ടായിരുന്നില്ല..
ഞങ്ങള്‍ അവിടെ എത്തിയപ്പോഴേക്കും മയ്യത് ഖബറില്‍ വച്ചിട്ടുണ്ടായിരുന്നു...
രണ്ടു തരം ഖബരാന് ഇവിടെ ഉള്ളത്.. അത് ഒരു സൗദി പറഞ്ഞു തന്നപ്പോഴാണ് മനസിലായത്..
ഒന്ന് സാദാരണ നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കുഴിച്ചു മൂടുക.. രണ്ടാമത്തേത് റൂമുകള്‍ ആണ് .. അതെ ഭൂകടിയില്‍ ആരടിയില്‍ താഴെ താഴ്ചയുള്ള ഒരു മുറി...
ഞാന്‍ അവിടെ എത്തിയപ്പോള്‍ അങ്ങനെ ഒരു മുറിയില്‍ നിന്നും മയ്യത്ത് ഇറക്കി വക്കാന്‍ ഇറങ്ങിയ നാലഞ്ചു ആളുകളെ മുകളിലേക്ക് കയറ്റുകയായിരുന്നു... അപ്പോഴാണ് അതില്‍ ഇത്രയും വിശാലത് അതിനുള്ളില്‍ ഉണ്ടെന്നു ഞാന്‍ മനസിലാകിഇയത്..
പിന്നീട് രണ്ടു ചെറിയ സ്ലാബ് വച്ച് എ ഖബര്‍ അടച്ചു.. കുറച്ചു മണ്ണ് അതിനു മുകളില്‍ ഇട്ടു.. പിന്നെ എല്ലാരും തൂമ്പ കൊണ്ട് കുറച്ചു മണ്ണിട്ടു..
എനിക്ക് അതിനും അവസരം കിട്ടിയില്ല..
എന്നിട്ട് എല്ലാരും ഖിബിലക്ക് നേരെ തിരിഞ്ഞു നിന്ന് പ്രതിച്ചു.. തനിയെ .. ആ മയ്യതിനു വേണ്ടി.. അധെഹതിണ്ടേ ഖബര്‍ വിശാല മാക്കി കൊടുക്കാന്‍.. തെറ്റുകള്‍ പൊരുത് കൊടുക്കാന്‍.. സ്വര്ഗാവകാശി ആക്കാന്‍..
എല്ലാവരും അവിടെ നിന്നും തിരിഞ്ഞു നടന്നു..
അവിടെ നേരത്തെ തയ്യരാകിയിരുന്ന വെള്ളം കുടിച്ചു..
അവിടെ നിന്നും പുറത്തേക്കിറങ്ങാന്‍ ഒരു ഇടനാഴി ഉണ്ടായിരുന്നു..
അവിടെ എനിക്ക് ഒരു പുതിയൊരു അനുഭവം ഉണ്ടാകുക യായിരുന്നു...
ഖബറടക്കാന്‍ വന്ന എല്ലാവരും വരിവരി ആയി നിന്ന് തുടഗുന്നു.. അപ്പോഴാണ് ഞാന്‍ ഇടനാഴിയിലേക്ക് നോക്കിയത്.. അവിടെ മരിച്ച മൂസക്കയുടെ കക്കളും ബന്ധുക്കളും നന്ദി പറയാനുണ് അവിടെ നിരന്നു നില്കുന്നുണ്ടയിരുന്നു .. അവരെ എല്ലാരേയും ഓരോരുത്തരായി ചെന്ന് കെട്ടിപ്പിടിച്ചു മുത്തം കൊടുത്ത് ആശ്വസിപ്പിക്കുന്നു...
ഞാനും ആ വരിയില്‍ നിന്നു.. അതില്‍ കൂടുതലൊന്നും ആര്‍കും അവര്‍ക്ക് വേണ്ടി അപ്പോള്‍ ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് തോന്നി.. ഞാനും എല്ലാവരയൂം കെട്ടിപിടിച്ച് .. മുത്തം കൊടുത്തു... സ്നേഹം പ്രകടിപ്പിച്ചു.. അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...
പുറത്തിറങ്ങിയപ്പോള്‍ എനിക്ക് തോന്നി നമ്മുടെ നാട്ടില്‍ മരണപീട്ടാല്‍ നമ്മള്‍ ചെയ്തുകൂട്ട്ടുന്ന കാര്യങ്ങള്‍.. ...
ഇവിടെ എല്ലാം സിസ്റെമാടിക്.. പടച്ചവന്‍ പറഞ്ഞ പടി..
രാജവയാലും പാമാരനായാലും എല്ലാം ഒരേ കീഴ്വഴക്കം...
ഞങ്ങള്‍ മലയാളികള്‍ എല്ലാവരും എയ്തിനെ പറ്റിത്തന്നെ ആയിരുന്നു പിരിയും വരെ സംസാരം..
കുറച്ചു നേരം മരണത്തെ പറ്റിയും..
പിന്നെ വീണ്ടും ഈ ഭൂമിയില്‍ വെട്ടിപ്പിടിക്കനുള്ളതിനെ പറ്റി ചിന്തിച്ചു ഭൌതികതയിലെക് ഊളിയിട്ട് ...