Wednesday, January 4, 2012

മതവികാരം എങ്ങനെ ഉണ്ടാകുന്നു...?!!!!!!


എന്‍റെ ഉറ്റ സുഹൃത്ത്‌ ഒരു ഹിന്ദുവാണ്... അവന് എന്തെങ്ങിലും വേദന ഉണ്ടായാല്‍ എനിക്ക് സഹിക്കില്ല...
തിരിച്ചു അവനും...

എന്‍റെ അയല്‍വാസികളില്‍ ഹിന്ദുക്കളുണ്ട്... ക്രിസ്ത്യാനികളുണ്ട് ... അവരല്ലാത്ത ആരെങ്ങിലും ആ വീട്ടില്‍ താമസിക്കുന്നത് ഞങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നില്ല...

അവര്‍ക്കും അങ്ങനെ തന്നെ...

എല്ലാവരും ഇങ്ങനെ തന്നെ ആണ് കേരളത്തില്‍..... ,

..എന്നിട്ടും...

എവിടെ നിന്നോ വന്ന ഒരു മത വസ്ത്രക്കാരന്‍.... .., എന്തെഗിലും പറയുമ്പോള്‍.. ,,, എല്ലാരും എന്തേ... ഇങ്ങനെ..

മതത്തെ പറ്റി പറയുമ്പോള്‍ എല്ലാവരും ഭയഭക്തിയോടെ ഇരിക്കുന്നു...

പറ്റുള്ള മതത്തെ പറ്റിപരയുമ്പോള്‍ ... മുഖം ചുളിയുന്നു... ഇതു എന്തുകൊണ്ട്...

Monday, January 2, 2012

അറിവില്ലാത്ത കാര്യം പറയുമ്പോള്‍..

ആനപിണ്ടം മാത്രം മനസിലാക്കിയ ഒരാള്‍ ഒരിക്കല്‍ ആനപ്പിണ്ടം കണ്ടപ്പോള്‍.. അതാ ആന കിടക്കുന്നു എന്ന് പറയുകയും എന്നിട്ട് ആനയെ കുറിച്ച് ഒരുപാടു മോശമായി പറയുകയും ചെയ്യുന്ന പോലെ യാണ് പലരും പല കാര്യങ്ങളെ കുറിച്ചും മൈക്ക്‌ കെട്ടി ആധികാരികമായി സംസാരിക്കുന്നത്....