
ദിവസമോന്നും ഓര്‍മയില്ല.. ഞാന്‍ ഡിഗ്രി ക്ക് പഠിക്കുന്ന സമയം.. ഫൈനല്‍ ഇയര്‍ ആണ്.. അത്യാവിശ്യം തരികിട കമ്പനി ഉണ്ടായിരുന്നെങ്കിലും സാര്മാര്‍ക്ക് ഞങ്ങളെ വല്ല്യ കാര്യമായിരുന്നു....
പക്ഷെ ഞങ്ങള്‍ അന്കുട്ടികളെ ശത്രു ആയി കണ്ടിരുന്ന ഒരു സാരുണ്ട്..പേര് രാജീവ് എന്ന് വിളിക്കാം...
ആളെ പറ്റി പറഞാല്‍ വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു നല്പതുവയസു അടുത്ത ഒരാള്‍....
ഒരു പഞ്ചാര.. ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്സ് ഇല്‍ ചിലരോട് പുള്ളി വിവാഹാഭ്യര്‍ഥന ഉം നടതീട്ടുണ്ട്..
പുള്ളിക്കിട്ടു ഓരോ പണി ഇടയ്ക്കു ഞങ്ങള്‍ ക്ലാസ്സില്‍ വച്ച് തന്നെ കൊടുക്കാറുണ്ട്... അതുകൊണ്ട് ഞങളെ പുള്ളിക്ക് കണ്ടു കൂടാരുന്നു.. പ്രത്യകിച്ചു എന്നെ...
ഒരു ദിവസം പതിവ് പോലെ പുള്ളി ക്ലാസ്സില്‍ വന്നു....
"തല്പര്യമില്ലാത്തര്‍ക്ക് പുറത്തു പോകാം.." പതിവ് പോലെ പുള്ളി വന്നപാടെ പറഞ്ഞു...
ചില പ്രോബ്ലെംസ് ഉള്ളതിനാല്‍ ഞങള്‍ ഇറങ്ങിയില്ല...
പുള്ളി ക്ലാസ്സ് തുടങ്ങി... അതികം കഴിഞ്ഞില്ല.. പുള്ളി പുറകിലെ ബെഞ്ചില്‍ ഇരിക്കുന്ന തനൂജയയൂം നയനയയൂം പൊക്കി.. ക്ലാസ്സിലെ പ്രധാന വര്തമാനക്കാര്‍..... , ... അതുകൊണ്ട് ആരും അത് കാര്യമാക്കിയില്ല ..
ചിരിച്ചതിനാണ് പുള്ളി പിടിച്ചത്.. അവരെ എഴുന്നേല്പിച്ചു കുറെ കുടഞ്ഞ ശേഷം പുള്ളി ക്ലാസ്സ് തുടരാന്‍ സ്പീച്ചിംഗ് ടേബിള്‍ ന്‍റെ അടുത്ത് വന്നു നിന്നു...
അപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്.. സര്‍ സിബ് ഇട്ടിട്ടില്ല...
ഈശ്വരാ... സംഗതി നീല കളര്‍ ആണല്ലോ....
ഞാന്‍ പതിയെ തൊട്ടടുത്തിരുന്ന വിബിനോട് കാര്യം പറഞ്ഞു... പറഞ്ഞു തീര്‍ന്നില്ല .. പുള്ളി എന്നെ പൊക്കി...
" നീ എല്ലങ്ങിലും ആത്മാര്‍ഥത യില്‍ വെള്ളം ചെര്‍കുന്നവനാണ്... എഴുന്നെല്‍കാടാ...."
എനിക്ക് ചിരി അടക്കാനാകുന്നുടായിരുന്നില്ല ... പുള്ളിക്ക് കലികൂടി വന്നു... പക്ഷെ അപ്പോഴേക്കും ബോയ്സ് എല്ലാവരും കാര്യം അറിഞ്ഞു അകെ ഒച്ചയും ബഹളവും ആയി..
പുള്ളി ക്ലാസ്സ് തിരുത്തി...
എന്നെ ഇരുത്തി പുള്ളി പതിവ് പഞ്ഞ്ജാരയടി തുടങ്ങാന്‍ പെണ്ണുങ്ങളുടെ സൈഡ് ലേക്ക് പോയി..
ഫ്രണ്ട് ബെഞ്ചില്‍ ഇരിക്കുന്ന പെന്നുകുട്ടികളോട് പുള്ളി ഓരോ കമന്റ് അടിച്ചു കേള്‍ക്കാനെന്ന വ്യാചേന കുമ്പിട്ടു നില്‍കുമ്പോള്‍ സിപ് മീന്‍ വാ തുറക്കുന്ന പോലെ തുറന്നു വന്നു ...
ഈശ്വരാ... എല്ലാ ആണ്കുട്ടിലും.. ഉച്ചത്തില്‍ ഓരോ കമന്റ് അടിച്ചു ചിരിക്കാന്‍ തുടങ്ങി.... പുറകില്‍ നിന്നും കുറച്ചു പെണ്‍കുട്ടികളും ...
സാറിന് എന്തോ അപകടം മണത്തു.. പുള്ളി തിരിച്ചു സ്പീച്ചിംഗ് ടേബിള്‍ ന്‍റെ അടുത്ത് വന്നു നിന്നു...
പാവം.. ഒന്നും അറിഞ്ഞില്ല..
ഞാന്‍ എഴുന്നേറ്റു പുള്ളിടെ അടുത്ത് ചെന്ന് "സര്‍ ഒരു കാര്യം പറയാനുണ്ട്.... .. നമുക്കൊന്ന് പുറത്തു പോകാം.." എന്ന് പറഞ്ഞു പുള്ളിയെ കൂട്ടി പുറത്തു പോകാന്‍ തുടങ്ങി.. പക്ഷെ പുള്ളി എന്നോട് സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞു ..
അവിടെ ഇരുന്നു പറഞ്ഞാല്‍ മതി എന്നായി...
നിവര്‍ത്തിഇല്ലാതെ ഞാന്‍ പുള്ളിനോട് ചെവിയില്‍ കാര്യം പറഞ്ഞു....
"സര്‍.. ...സര്‍ സിബ് ഇട്ടിട്ടില്ല.."...
ഹോ... അപ്പൊ പുള്ളിക്കുണ്ടായ ഭാവ വ്യത്യാസം.. എങ്ങനെ ഞാന്‍ പറയുക...
ഒറ്റ മിനിറ്റ് കൊണ്ട് പുള്ളി വിയര്‍ത്തു കുളിച്ചു...
എല്ലാരോടും നോട്ട് ബുക്ക് എടുക്കാന്‍ പറഞ്ഞു... പുള്ളിടെ സൌണ്ട് എല്ലാം അടഞ്ഞിരുന്നു... ഇടറി വീഴുന്ന വക്കുകള്‍കിടയില്‍ കൈ താഴേക്ക് പലതവണ പാഞ്ഞു പോയതായി ധൃസാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു...
ഇത് കോളേജ് മുഴുവന്‍ പാട്ടായി... മറ്റു സാറന്മാര്‍ പുള്ളിയെ കളിയാക്കാന്‍ കിട്ടിയ അവസരം ഒട്ടും കളഞ്ഞില്ല...
ബാക്കില്‍ നിന്നും ആദ്യം വര്‍ത്താനം പറഞ്ഞു പിടിച്ച പെണ്‍കുട്ടികള്‍ ഇത് നേരത്തെ കണ്ടിരുന്നു..
ഹഹ.. അവര്‍ എങ്ങനെയാ ഇത് പറയുക... അല്ലെ...?
എന്തായാലും പുള്ളിടെ പഞ്ചാര അടിക്കു കുറച്ചു നാളത്തേക്ക്.. കുറച്ചു നാളത്തേക്ക് മാത്രം അല്‍പം ആശ്വാസം കിട്ടി...