
ഇന്ന് ഞാന്‍ പുറപ്പെടും..
എന്‍ നാട്ടിലേക്കു...
പച്ചപ്പ് നിറഞ്ഞ സുഗന്ധം നിറഞ്ഞ...
ആ പച്ച പരവതാനിയിലേക്ക് ..
അത്തറു പൂശി ഞാന്‍...
ദൈവം അനുഗ്രഹിച്ചാല്‍....
പരുപച്ചയുടെ നാട്ടില്‍ നിന്നും...
കിട്ടിയതെല്ലാം കെട്ടിപ്പിടിച്ചു...
കൊക്കില്‍ ഇരയെയും കൊണ്ട് പോകുന്ന പക്ഷിയെ പോലെ..
എന്‍ കുഞ്ഞുങ്ങളെ .. മാത്രം ഓര്‍ത്തു...
അവരെ വാരി പുണരാന്‍ ...
അവരോടൊത്ത് കളിയ്ക്കാന്‍..
ഒരുമിച്ചിരുന്നു ചിരിക്കാന്‍...
ചിരി എന്തെന്നറിയാത്ത... ഈ മരുഭൂമിയില്‍ നിന്നും...
അവരെന്നെ തിരിച്ചറിയുമോ...
അറിയും...
ഞാന്‍ പോയി വരാം...