അതെ അന്ന് ഞാന്‍ തനിച്ചയിരിക്കും..
അത് തിരിച്ചറിയുക എന്നതും .. ഒരു തിരിച്ചറിവാണ്..
ആ തിരിച്ചറിവ് എനിക്കുണ്ടായി..
എന്‍റെ ചുറ്റും പാറി നടന്ന എന്‍റെ കുഞ്ഞുങ്ങള്‍..
എന്നില്‍ അലിഞ്ഞ ജീവന്‍ ആണെന്ന് ഞാന്‍ കരുതിയ
എന്‍റെ സഹധര്‍മിണി..
എന്നെ താലോലിച്ച .. ഇപ്പോഴും കുളിര്‍മയോടെ
എന്നെ നോക്കുന്ന വാപ്പയും ഉമ്മയും..
എന്നും ധൈര്യം നല്‍കുന്ന പെങ്ങമ്മാര്‍..
എന്‍റെ സ്വകാര്യ അഹംകാരം അയ അനുജന്‍..
സൗകര്യമാര്‍ന്ന ഭവനം..
എല്ലാം എല്ലാം എല്ലാം തന്ന നാഥാ... ഞാന്‍ തിരിച്ചറിയുന്നു....
അന്ന് ഞാന്‍ തനിച്ചയിരിക്കും എന്ന്...
തന്‍റെ എല്ലാ കാര്യങ്ങള്‍ക്കും തന്‍റെ കൂടെ
ഉണ്ടെന്ന് ധരിച്ചവര്‍ ... അവര്‍ നിസ്സഹായര്‍ ആകുമെന്ന തിരിച്ചറിവ് ..
ഖബറിലെ നനുത്ത മണ്ണില്‍ കവിലോട്ടിച്ചു വെച്ച്..
വെളിച്ചം മറയുന്ന ആ സമയം..
ഞാന്‍ ചെയ്ത നന്മയും തിന്മയും ഇടം വലം നില്‍കുന്ന സമയം..
ഞാന്‍ തനിചെന്നു തിരിച്ചറിയുന്ന സമയം..
കുറ്റ ബോധത്തിന് പഴുതില്ലെന്ന തിരിച്ചറിവ് ...
തെങ്ങലുകല്‍ക്ക്‌ു സഹതാപം കിട്ടില്ലെന്ന തിരിച്ചറിവ്...
അവസരങ്ങള്‍ എല്ലാം കഴിഞ്ഞു എന്ന തിരിച്ചറിവ്...
ഇത് വായിക്കുമ്പോള്‍ കുറച്ചുകൂടി ഉണ്ട് അവസരം എന്നാ തിരിച്ചറിവ്..
തിരിക്കുക മുഖത്തെ നിന്‍ നാഥ ങ്ങലേക്ക് ..
തെറ്റുകള്‍.....
അറിയാതെ ചെയ്തതും അറിഞ്ഞു ചെയ്തതും ...
ചെറിയതും വലിയതും ആയതും..
എല്ലാം പൊറുത്തു തരുവാന്‍ കഴുവുള്ള കാരുണ്യ വനെ..
ഞാന്‍ ഇതാ എന്‍റെ ശിരസ് കുന്നിക്കുന്നു..
നെറ്റി ഞാന്‍ മണ്ണില്‍ അമര്‍ത്തുന്നു...
എനിക്ക് നീ പൊറുത്തു തരേണമേ നാഥാ..